ജിദ്ദ: നരേന്ദ്ര മോദിയെ മഹത്വവത്കരിച്ച സി.പി.എം പതിറ്റാണ്ടുകളായി പാർട്ടിയും പാർട്ടി ഗ്രാമങ്ങളും വളർത്തുന്നതിനിടയിൽ ആർ.എസ്.എസ് കൊലക്കത്തിക്കിരയായ രക്തസാക്ഷികളോട് മാപ്പു പറയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ന് കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ഹിന്ദുത്വ അജണ്ടക്കായി മത്സരിക്കുകയാണെന്നും അതിനുവേണ്ടി ഇരുപാർട്ടികളും സംഘ്പരിവാര അജണ്ടകൾ സ്വയം ഏറ്റെടുത്തു നടത്തുകയാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്‍റ് ബീരാൻ കുട്ടി അഭിപ്രായപ്പെട്ടു.
പോപുലർ ഫ്രണ്ട് സന്നദ്ധ സേവകർക്ക് ഫയർ സർവിസ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദുരുദ്ദേശ്യത്തോടെ ആരോപണം ഉന്നയിക്കുകയും തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിന്‍റെ പ്രചാരകനാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ സന്നദ്ധ സംഘങ്ങൾക്കും ക്ലബുകൾക്കും സാധാരണയായി പരിശീലനം നൽകാറുണ്ടെന്ന് ഫയർ സർവിസ് ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടും സത്യാവസ്ഥ അറിയാവുന്ന പിണറായി സർക്കാർ അത് മറച്ചുവെച്ച് വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഫ്താറോടെ ആരംഭിച്ച പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, സെക്രട്ടറി റാഫി ചേളാരി, റഫീഖ് പഴമള്ളൂർ, ജംഷീദ് ചുങ്കത്തറ, യാഹുട്ടി തിരുവേഗപ്പുറ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.