റിയാദ്: സൗദി സ്വകാര്യ മേഖലയിലെ ഏഴു പ്രധാന തസ്തികകളിൽ സ്വദേശിവത്കരണം 50 ശതമാനം കവിഞ്ഞു. രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ എണ്ണം 2.03 ദശലക്ഷമാണ്. സൗദി ഇതര തൊഴിലാളികൾ 76.2 ശതമാനം വരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.71.9 ശതമാനവുമായി പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഡിഫൻസ്, നിർബന്ധിത സാമൂഹിക ഇൻഷുറൻസ് മേഖലകളാണ് സ്വദേശിവത്കരണത്തിൽ മുന്നിലെത്തിയത്. വിദേശ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ 71.5 ശതമാനവും ഖനന, ക്വാറി പ്രവർത്തനങ്ങൾ 63.2 ശതമാനവും വിദ്യാഭ്യാസം 52.9 ശതമാനവും വിവരവും ആശയവിനിമയവും 50.7 ശതമാനവും വൈദ്യുതി, ഗ്യാസ്, നീരാവി, എയർ കണ്ടീഷനിങ് എന്നീ തസ്തികകളിൽ 50.6 ശതമാനം വർധിച്ചതായും അൽഇഖ്തിസാദിയ പത്രം റിപ്പോർട്ട് ചെയ്തു. കൃഷി, വനം, മത്സ്യബന്ധനം, നിർമാണം, സപ്പോർട്ട് സേവനങ്ങൾ എന്നിവയിൽ യഥാക്രമം 15.5 ശതമാനം, 13.5 ശതമാനം, 12 ശതമാനം സ്വദേശിവത്കരണം നടന്നത്.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്ത സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാനത്തിലാണ് ശതമാനം കണക്കാക്കുന്നത്. തൊഴിലുകളെ 21 സാമ്പത്തികപ്രവർത്തനങ്ങളായി ഗോസി തരംതിരിച്ചിട്ടുണ്ട്. കൃഷി, വനം, മത്സ്യബന്ധനം, ഖനനം, ക്വാറി തുടങ്ങിയ തസ്തികകളിൽ 15.5 ശതമാനം സ്വദേശിവത്കരണം വർധിച്ചു. നിർമാണ മേഖല 63.2 ശതമാനം, ജലവിതരണം, മലിനജല പ്രവർത്തനങ്ങൾ, മാലിന്യസംസ്കരണം, സംസ്കരണം എന്നിവയിൽ 26.5 ശതമാനം, മൊത്ത, ചില്ലറ വ്യാപാരം, മോട്ടോർ വാഹനങ്ങളുടെയും മോട്ടോർസൈക്കിളുകളുടെയും അറ്റകുറ്റപ്പണി എന്നിവയിൽ 23.4 ശതമാനം, ഗതാഗതവും സംഭരണവും 25.3 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണ തോത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.