Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏ​ഴു പ്ര​ധാ​ന...

ഏ​ഴു പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 50 ശ​ത​മാ​നം ക​വി​ഞ്ഞു

text_fields
bookmark_border
ഏ​ഴു പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 50 ശ​ത​മാ​നം ക​വി​ഞ്ഞു
cancel

റി​യാ​ദ്: സൗ​ദി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഏ​ഴു പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 50 ശ​ത​മാ​നം ക​വി​ഞ്ഞു. രാ​ജ്യ​ത്ത് സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 2.03 ദ​ശ​ല​ക്ഷ​മാ​ണ്. സൗ​ദി ഇ​ത​ര തൊ​ഴി​ലാ​ളി​ക​ൾ 76.2 ശ​ത​മാ​നം വ​രു​മെ​ന്ന്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.71.9 ശ​ത​മാ​ന​വു​മാ​യി പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഡി​ഫ​ൻ​സ്, നി​ർ​ബ​ന്ധി​ത സാ​മൂ​ഹി​ക ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​ക​ളാ​ണ് സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​ത്. വി​ദേ​ശ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 71.5 ശ​ത​മാ​ന​വും ഖ​ന​ന, ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 63.2 ശ​ത​മാ​ന​വും വി​ദ്യാ​ഭ്യാ​സം 52.9 ശ​ത​മാ​ന​വും വി​വ​ര​വും ആ​ശ​യ​വി​നി​മ​യ​വും 50.7 ശ​ത​മാ​ന​വും വൈ​ദ്യു​തി, ഗ്യാ​സ്, നീ​രാ​വി, എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ എ​ന്നീ ത​സ്തി​ക​ക​ളി​ൽ 50.6 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും അ​ൽ​ഇ​ഖ്​​തി​സാ​ദി​യ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. കൃ​ഷി, വ​നം, മ​ത്സ്യ​ബ​ന്ധ​നം, നി​ർ​മാ​ണം, സ​പ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം 15.5 ശ​ത​മാ​നം, 13.5 ശ​ത​മാ​നം, 12 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​ന്ന​ത്.

ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ (ഗോ​സി) ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ​ത​മാ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. തൊ​ഴി​ലു​ക​ളെ 21 സാ​മ്പ​ത്തി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി ഗോ​സി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. കൃ​ഷി, വ​നം, മ​ത്സ്യ​ബ​ന്ധ​നം, ഖ​ന​നം, ക്വാ​റി തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ 15.5 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം വ​ർ​ധി​ച്ചു. നി​ർ​മാ​ണ മേ​ഖ​ല 63.2 ശ​ത​മാ​നം, ജ​ല​വി​ത​ര​ണം, മ​ലി​ന​ജ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​ലി​ന്യ​സം​സ്ക​ര​ണം, സം​സ്ക​ര​ണം എ​ന്നി​വ​യി​ൽ 26.5 ശ​ത​മാ​നം, മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​രം, മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ​യും മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​യി​ൽ 23.4 ശ​ത​മാ​നം, ഗ​താ​ഗ​ത​വും സം​ഭ​ര​ണ​വും 25.3 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് സ്വ​ദേ​ശി​വ​ത്ക​ര​ണ തോ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story