ജി​ദ്ദ: ​േമ​യ്​ 17 മു​ത​ൽ സൗ​ദി​യി​ൽ​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര പു​ന​രാ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കാ​യി പു​തി​യ മാ​ർ​ഗ​രേ​ഖ​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. നി​ല​വി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ പു​റ​മെ പു​തി​യ പ്ര​തി​രോ​ധ ന​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ മാ​ർ​ഗ​രേ​ഖ.

താ​മ​സ​സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ല​ക്ഷ്യ​സ്ഥാ​നം എ​ത്തു​ന്ന​തു​വ​രെ യാ​ത്ര സു​ര​ക്ഷി​ത​മാ​കു​ന്ന​തി​നു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ഇ​തി​ലു​ള്ള​ത്. യാ​ത്ര​ക്കാ​ർ പാ​ലി​ക്കേ​ണ്ട പു​തി​യ ന​ട​പ​ടി​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​നം 'ത​വ​ക്ക​ൽ​നാ' ആ​പ്ലി​ക്കേ​ഷ​ൻ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ൽ കാ​ണി​ക്ക​ണ​മെ​ന്ന​താ​ണ്.

യാ​ത്രാ​നു​മ​തി​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച നി​ബ​ന്ധ​ന​ക​ൾ​ക്കു​മ​നു​സൃ​ത​മാ​യി​രി​ക്കും ന​ട​പ​ടി​ക​ൾ. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലേ​ക്ക്​ പ്ര​വേ​ശ​നം യാ​ത്ര​ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തി​നു മു​മ്പ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ന​ക​ത്തേ​ക്ക്​ ക​ട​ക്കും​മു​മ്പ്​ ആ​രോ​ഗ്യ സ്​​റ്റാ​റ്റ​സ്​ ഉ​റ​പ്പു​വ​രു​ത്ത​ണം. താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​വി​യു​ന്ന​വ​രെ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യു​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ലു​ണ്ട്.

നോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​ൻ പ​ണ​മ​ട​ക്കു​ന്ന​തി​ന്​ ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. യാ​ത്ര​ക്കാ​ർ കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം നി​ർ​ബ​ന്ധ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണം. വി​മാ​ന​ത്തി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും യാ​ത്ര​യി​ലു​ട​നീ​ളം മാ​സ്​​കും കൈ​യു​റ​യും ധ​രി​ച്ചി​രി​ക്ക​ണം. വി​മാ​ന​ത്തി​ലെ തി​ര​ക്കി​ന​നു​സ​രി​ച്ച്​ ക​ഴി​യു​ന്ന​ത്ര സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.

വി​മാ​ന​ത്തി​നു​ള്ളി​ൽ ന​മ​സ്​​ക​രി​ക്കാ​ൻ സ്​​ഥ​ല​മു​ണ്ടെ​ങ്കി​ൽ അ​ത്​ അ​ട​ച്ചി​രി​ക്ക​ണം. ഒ​രോ യാ​ത്ര​ക്ക്​ ശേ​ഷ​വും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ൽ തു​ട​ര​ണം. യാ​ത്ര​ക്കി​ട​യി​ൽ കോ​വി​ഡ്​ ബാ​ധ​യു​​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​നാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്ക​ണം. രോ​ഗ​മാ​യ​വ​രെ പ​രി​ച​രി​ക്കാ​നും അ​വ​​രു​ടെ ച​ല​നം പ​ര​മാ​വ​ധി കു​റ​ക്കാ​നും ഒ​രു ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്ക​ണം.

ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​േ​മ്പാ​ൾ രോ​ഗി​യാ​യ യാ​ത്ര​ക്കാ​ര​െൻറ ല​േ​ഗ​ജു​ക​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ കൈ​മാ​റു​ക​യും​ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​ൻ​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പു​തി​യ മാ​ർ​ഗ​രേ​ഖ​യി​ലു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.