അന്താരാഷ്ട്ര വിമാനയാത്ര: പുതിയ യാത്രാ മാർഗരേഖ പുറത്തിറക്കി
text_fieldsജിദ്ദ: േമയ് 17 മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്ര പുനരാരംഭിച്ചതോടെ യാത്രക്കാർക്കായി പുതിയ മാർഗരേഖ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. നിലവിലുള്ള നടപടിക്രമങ്ങൾക്കു പുറമെ പുതിയ പ്രതിരോധ നപടികൾ ഉൾപ്പെടുന്നതാണ് മാർഗരേഖ.
താമസസ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനം എത്തുന്നതുവരെ യാത്ര സുരക്ഷിതമാകുന്നതിനുവേണ്ട നിർദേശങ്ങളാണ് ഇതിലുള്ളത്. യാത്രക്കാർ പാലിക്കേണ്ട പുതിയ നടപടികളിൽ ഏറ്റവും പ്രധാനം 'തവക്കൽനാ' ആപ്ലിക്കേഷൻ വിമാനത്താവള കവാടത്തിൽ കാണിക്കണമെന്നതാണ്.
യാത്രാനുമതിയുള്ള വിഭാഗങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച നിബന്ധനകൾക്കുമനുസൃതമായിരിക്കും നടപടികൾ. വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം യാത്രടിക്കറ്റ് എടുത്തവർക്ക് മാത്രമായിരിക്കും. നിശ്ചിത സമയത്തിനു മുമ്പ് വിമാനത്താവളത്തിലെത്തിയിരിക്കണം. വിമാനത്താവള ടെർമിനലിനകത്തേക്ക് കടക്കുംമുമ്പ് ആരോഗ്യ സ്റ്റാറ്റസ് ഉറപ്പുവരുത്തണം. താപനില 38 ഡിഗ്രി സെൽഷ്യസ് കവിയുന്നവരെ വിമാനത്തിൽ പ്രവേശിക്കുന്നതു തടയുമെന്നും മാർഗരേഖയിലുണ്ട്.
നോട്ടുകളുടെ ഉപയോഗം കുറക്കാൻ പണമടക്കുന്നതിന് ഇലക്ട്രോണിക് മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. യാത്രക്കാർ കൂടുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം. വിമാനത്തിനുള്ളിൽ ജീവനക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്കും കൈയുറയും ധരിച്ചിരിക്കണം. വിമാനത്തിലെ തിരക്കിനനുസരിച്ച് കഴിയുന്നത്ര സാമൂഹിക അകലം പാലിക്കണം.
വിമാനത്തിനുള്ളിൽ നമസ്കരിക്കാൻ സ്ഥലമുണ്ടെങ്കിൽ അത് അടച്ചിരിക്കണം. ഒരോ യാത്രക്ക് ശേഷവും മുൻകരുതൽ നടപടികൾ പാലിക്കൽ തുടരണം. യാത്രക്കിടയിൽ കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് ക്വാറൻറീനായി പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കണം. രോഗമായവരെ പരിചരിക്കാനും അവരുടെ ചലനം പരമാവധി കുറക്കാനും ഒരു ജീവനക്കാരനെ നിയമിക്കണം.
ലക്ഷ്യസ്ഥാനത്തെത്തുേമ്പാൾ രോഗിയായ യാത്രക്കാരെൻറ ലേഗജുകൾ നടപടിക്രമങ്ങൾ അനുസരിച്ച് കൈമാറുകയും രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്നും പുതിയ മാർഗരേഖയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.