റി​യാ​ദ്​: അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​നം ര​ണ്ടാം പ​തി​പ്പി​ന്​ ജ​നു​വ​രി​യി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ദ്വി​ദി​ന സ​മ്മേ​ള​നം മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള തൊ​ഴി​ൽ വി​പ​ണി​ക​ളു​ടെ ‘ഭാ​വി​യും വെ​ല്ലു​വി​ളി​ക​ളും’ ച​ർ​ച്ച ചെ​യ്യു​ന്ന ആ​ഗോ​ള സം​വാ​ദ​വേ​ദി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40-ല​ധി​കം തൊ​ഴി​ൽ മ​ന്ത്രി​മാ​ർ പ​െ​ങ്ക​ടു​ക്കും.

മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ആ​ധു​നി​ക തൊ​ഴി​ൽ വി​പ​ണി രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള സൗ​ദി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ പി​ന്തു​ണ ന​ല്ല സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ റാ​ജ്ഹി പ​റ​ഞ്ഞു.

അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യാ​നു​ള്ള ഒ​രു ആ​ഗോ​ള സം​ഭാ​ഷ​ണ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നും ‘വി​ഷ​ൻ 2030’​ന്റെ ​അ​ഭി​ലാ​ഷ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന ത​ന്ത്ര​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​പ​തി​പ്പി​ന്​ വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു പ്ര​മു​ഖ വേ​ദി​യാ​യും ബൗ​ദ്ധി​ക കേ​ന്ദ്ര​മാ​യും സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​ൽ സ​മ്മേ​ള​ന​ത്തി​​ന്റെ പ​ങ്ക് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

തൊ​ഴി​ൽ വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ത്തെ പി​ന്തു​ണ​ക്കും. സം​ഭാ​ഷ​ണ​വും അ​റി​വും ഉ​ത്തേ​ജി​പ്പി​ക്കും. ഇ​ന്റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, വേ​ൾ​ഡ് ബാ​ങ്ക്, യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡെ​വ​ല​പ്‌​മെൻറ് പ്രോ​ഗ്രാം എ​ന്നി​വ​യു​മാ​യി ശാ​സ്ത്രീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ഗോ​ള തൊ​ഴി​ൽ വി​പ​ണി​ക്കാ​യി സ​മ​ഗ്ര​ആ​വാ​സ​വ്യ​വ​സ്ഥ സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​ത് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന്​ മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40 ലേ​റെ തൊ​ഴി​ൽ മ​ന്ത്രി​മാ​ർ, 50 രാ​ജ്യ​ങ്ങ​ളി​ലെ 200-ല​ധി​കം പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കും. ഗ​വ​ൺ​മെൻറ്, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ​രും ഉ​ദ്യോ​ഗ​സ്ഥ​രും നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന മി​ക​ച്ച ഗ്രൂ​പ് ഡ​യ​ലോ​ഗ് സെ​ഷ​നു​ക​ളി​ലൂ​ടെ​യും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലൂ​ടെ​യും തൊ​ഴി​ൽ വി​പ​ണി​ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ഗോ​ള സം​ഭാ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

ആ​ശ​യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും തൊ​ഴി​ൽ സ​മ്പ്ര​ദാ​യ​ങ്ങ​ളി​ൽ ന​ല്ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ്​ സ​മ്മേ​ള​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

തൊ​ഴി​ൽ വി​പ​ണി​യി​ലെ വി​ട​വു​ക​ൾ നി​ക​ത്തു​ക, തൊ​ഴി​ൽ വി​പ​ണി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ പ​ങ്കാ​ളി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന പ്രാ​യോ​ഗി​ക ഉ​ൾ​ക്കാ​ഴ്ച​ക​ൾ കൈ​വ​രി​ക്കു​ക, മി​ക​ച്ച പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക, തൊ​ഴി​ൽ രം​ഗ​ത്തെ മി​ക​വി​ന് ആ​ഗോ​ള നി​ല​വാ​രം ന​ൽ​കു​ക എ​ന്നി​വ​യും സ​മ്മേ​ള​നം ല​ക്ഷ്യ​മി​ടു​ന്നു.

നൈ​പു​ണ്യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ വി​ക​സ​ന​വും പു​ന​ര​ധി​വാ​സ​വും, ജോ​ലി​യും വേ​ത​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ്വാ​ധീ​നം, നൈ​പു​ണ്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ജോ​ലി​ക​ൾ ഭാ​വി​യി​ൽ തൊ​ഴി​ൽ വി​പ​ണി​യു​ടെ ഫ​ല​പ്രാ​പ്തി എ​ങ്ങ​നെ വ​ർ​ധി​പ്പി​ക്കും എ​ന്നീ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

Tags:    
News Summary - International Labor Market Conference in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.