ഇറാനുമേലുള്ള എണ്ണ ഉപരോധം അമേരിക്ക ശക്തമാക്കിയതിനെ സൗദി സ്വാഗതം ചെയ്തു

റിയാദ്: ഇറാനുമേലുള്ള എണ്ണ ഉപരോധം ശക്തമാക്കിയ അമേരിക്കൻ നിലപാടിനെ സൗദി അറേബ്യ സ്വാഗതം ചെയ്‌തു. അമേരിക്കൻ വിദേ ശകാര്യ മന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് സൗദി വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ് പ്രസ്‌താവ നയിൽ വ്യക്തമാക്കി. മെയ് ആദ്യം മുതലാണ് ശക്തമായ ഉപരോധ തീരുമാനം പ്രാബല്യത്തിൽ വരിക. ഉപരോധം ഏർപ്പെടുത്തിയ സമയത്ത് ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക ഇളവ് അനുവദിച്ചിരുന്ന രാജ്യങ്ങൾക്കും ഇതോടെ എണ്ണ വാങ്ങാൻ കഴിയാതെ വരും.

മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചും അസ്വസ്ഥതയുണ്ടാക്കുന്നതിനെതിരെ ഉപരോധം അനിവാര്യമാണെന്ന് സൗദി വിദേശ മന്ത്രി അഭിപ്രായപ്പെട്ടു. അതെസമയം അന്താരാഷ്ട്ര വിപണിക്ക് ആവശ്യമായ എണ്ണ ഉറപ്പുവരുത്തുമെന്ന് സൗദി ഊർജ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം തന്നെ തുടരുമെന്നും വിദേശ മന്ത്രി പറഞ്ഞു. എണ്ണവിപണി സന്തുലിതത്വം പാലിക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കയുടെ പ്രസ്‌താവന പുറത്തുവന്നതോടെ എണ്ണ വിപണിയിൽ വില വർധന അനുഭവപ്പെട്ടിരുന്നു.

Tags:    
News Summary - Iran Oil Ban US Tightened -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.