റിയാദിലെത്തിച്ച ഇറാഖി സയാമീസ്​ ഇരട്ടകളായ ഉമറും അലിയും

വേർപെടുത്തൽ ശസ്ത്രക്രിയക്കായി ഇറാഖി സയാമീസ്​ ഇരട്ടകളെ റിയാദിലെത്തിച്ചു

ജിദ്ദ: വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഇറാഖി സയാമീസ്​ ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവ് നിർദേശിച്ചതിനെ തുടർന്നാണ് ഉമർ, അലി എന്നീ സയാമീസു​കളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്​​. റിയാദ്​ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ വിദഗ്​ധ ആരോഗ്യ പരിശോധനക്കായി നാഷനൽ ഗാർഡ്​ മന്ത്രാലയത്തിലെ കിങ്​ അബ്​ദുല്ല സ്​പെഷ്യാലിറ്റി​ ആശുപത്രിയിലേക്ക്​ മാറ്റി. വരുംദിവസങ്ങളിൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. വേർപ്പെടുത്തൽ ശസ്​ത്രക്രിയ സാധ്യമാണോ എന്നാണ് സൂക്ഷ്മതലത്തിൽ മെഡിക്കൽ സംഘം പരിശോധിക്കുക.

സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിനുള്ള സൗദി പദ്ധതിക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണക്ക് ശസ്​ത്രക്രിയ വിദഗ്​ധനും കിങ്​ സൽമാൻ റിലീഫ്​ സെന്റർ ജനറൽ സൂപർവൈസറുമായ ഡോ. അബ്​ദുല്ല അൽറബീഅ നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് സൗദി ഭരണകൂടം പുലർത്തുന്ന ഉദാരമായ സമീപനത്തെയും മാനവിക ബോധത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സയാമീസ് ഇരട്ടകളെ വേർപിരിക്കുന്ന ശസ്ത്രക്രിയയുടെ കാര്യത്തിൽ ലോകത്ത്​ സൗദി അറേബ്യക്ക് പ്രമുഖ സ്ഥാനമാണുള്ളത്. അതിന് പ്രാപ്തമാക്കിയത് ഏറ്റവും മികച്ചതും നൂതന സാ​ങ്കേതിക വിദ്യ അവലംബിച്ചതുമായ രാജ്യത്തെ മെഡിക്കൽ സൗകര്യങ്ങളാണ്. സൗദിയിൽ എത്തിയതു മുതൽ അനുഭവിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും സയാമീസ്​ ഇരട്ടകളുടെ പിതാവും മാതാവും സൽമാൻ രാജാവിനും കിരീടാവകാശിക്കും സൗദി ജനതക്കും നന്ദി പറഞ്ഞു.

Tags:    
News Summary - Iraqi siamese twins brought to Riyadh for separation surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.