ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര

പു​സ്ത​ക​മേ​ള​യി​ലെ മ​ത​കാ​ര്യ വ​കു​പ്പി​െൻറ പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഇ​രു​ഹ​റം മേ​ധാ​വി റി​യാ​ദ്​ പു​സ്​​ത​ക​മേ​ള സ​ന്ദ​ർ​ശി​ച്ചു

റി​യാ​ദ്​: ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ലെ മ​ത​കാ​ര്യ വ​കു​പ്പി​​ന്റെ പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. പ​വി​ലി​യ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ളെ​യും അ​തി​ന്​ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി പ്ര​ശം​സി​ച്ചു.

ഖു​ർ​ആ​നും മ​റ്റ്​ പു​സ്ത​ക​ങ്ങ​ളും പ്രി​ൻ​റ്​ ചെ​യ്യു​ക​യും ആ​ളു​ക​ൾ​ക്ക്​ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലെ ഭ​ര​ണ​കൂ​ട​ത്തി​​ന്റെ ശ്ര​മ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ്​ മ​ത​കാ​ര്യ വ​കു​പ്പി​ന്റെ പ്ര​ദ​ർ​ശ​ന​മെ​ന്ന്​ ഡോ. ​സു​ദൈ​സ്​ പ​റ​ഞ്ഞു. ഈ ​വി​ശി​ഷ്​​ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ആ​ലു​ശൈ​ഖി​ന്​ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. ‘റു​ഷ്ദ്’ ആ​പ്ലി​ക്കേ​ഷ​ൻ, ‘ബ​ഹു​ഭാ​ഷ വെ​ർ​ച്വ​ൽ ഹ​ജ്ജ്, ഉം​റ വി​ദ്യാ​ഭ്യാ​സം’ ആ​പ്ലി​ക്കേ​ഷ​ൻ തു​ട​ങ്ങി മ​ത​കാ​ര്യ വ​കു​പ്പി​ന്​ കീ​ഴി​ലെ വി​വി​ധ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ അ​ൽ​സു​ദൈ​സ്​ ക​ണ്ടു.

ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രെ അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും നി​ർ​വ​ഹി​ക്കാ​നും പ്രാ​ർ​ഥ​ന​സ​മ​യ​ങ്ങ​ളും ഖി​ബ്‌​ല​യു​ടെ ദി​ശ അ​റി​യാ​നും കി​ങ്​ ഫ​ഹ​ദ് ഖു​ർ​ആ​ൻ പ്രി​ൻ​റി​ങ്​ കോം​പ്ല​ക്സി​ൽ​നി​ന്ന് ഖു​ർ​ആ​നി​െൻറ ഇ​ല​ക്ട്രോ​ണി​ക് പ​ക​ർ​പ്പ് നേ​ടു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​​മെ​ന്നും അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു. കി​ങ്​ സ​ഊ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

Tags:    
News Summary - Iruharam representative visited Riyadh Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.