റിയാദ്: സൗദിയിൽ ഇദംപ്രഥമമായി എ.ടി.സി അറേബ്യ ഇവന്റ് കമ്പനി സംഘടിപ്പിച്ച സംഗീത പരിപാടി ‘ഇസൈ കൊണ്ടാട്ടം’ റിയാദിലെ തമിഴ് ജനതയുടെ പ്രവാസ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായി മാറി. കളകളാരവം പോലെ നിർഗമിച്ച ആൻഡ്രിയ ജർമിയയുടെ സംഗീത സ്വരരാഗ പ്രവാഹത്തിൽ താളം പിടിച്ചും ചുവടുകൾവെച്ചും തമിഴ് മക്കൾ ഇസൈ കൊണ്ടാട്ടവേദി അനുപമമാക്കി മാറ്റി.
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ആൻഡ്രിയയുടെ ബാൻഡ് ഒരുക്കിയ സംഗീതപരിപാടി കാണാൻ തമിഴ് സമൂഹത്തിലെ ഒരു പരിഛേദം തന്നെ ഉണ്ടായിരുന്നു.
പുതിയതും സംഗീത പ്രേമികൾ കേൾക്കാൻ കൊതിച്ചതുമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി ആബാലവൃദ്ധം ജനങ്ങളെ പാടി രസിപ്പിക്കുകയായിരുന്നു. ശബ്ദവും വെളിച്ചവും പിന്നണി ചിത്രങ്ങളും സമഞ്ജസമായി സമ്മേളിച്ച പശ്ചാത്തലം വിസ്മയമാനുഭവങ്ങൾ സമ്മാനിച്ചു.
ഇന്ത്യൻ പിന്നണി ഗായികയും നടിയുമായ അവർ പ്രധാനമായും തമിഴ് സിനിമകളിൽ അഭിനയിക്കുന്നതോടൊപ്പം മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും പ്രവർത്തിക്കുന്നു. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത അന്നിയൻ തമിഴ് ചലച്ചിത്രത്തിലെ ‘കണ്ണും കണ്ണും നോക്കിയ’ എന്ന ചിത്രത്തിലൂടെയാണ് അവർ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
തമിഴ് സിനിമയായ പച്ചക്കിളി മുത്തുചരം (2007), ആർ. ശരത്കുമാർ, ജ്യോതിക എന്നിവർക്കൊപ്പം അന്നയും റസൂലും (2013) എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിനൊപ്പം മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. സംഗീതവിരുന്നിനോടൊപ്പം പോൾസ്റ്റാർ ഡാൻസ് അക്കാദമി കലാകാരന്മാർ തമിഴ് സിനിമ ലോകത്തെ നായകർക്ക് അഭിവാദ്യമർപ്പിച്ച് നൃത്തം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.