ഇസ്പാഫ് ജിദ്ദ സംഘടിപ്പിച്ച വെബിനാറില്‍ നിന്നും
ജിദ്ദ: ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പാരൻറ്സ് ഫോറം (ഇസ്പാഫ്) 'കൊറോണക്കാലം; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദം' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. കൊച്ചി ജീവനീയം ആയുര്‍വേദ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെൻറര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. രശ്മി പ്രമോദ് വിഷയം അവതരിപ്പിച്ചു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ആയുര്‍വേദത്തിെൻറ പങ്കിനെക്കുറിച്ച് കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരമൊരു ചര്‍ച്ച ജിദ്ദയില്‍ സംഘടിപ്പിക്കുന്നത് ഇതാദ്യമായായിരുന്നു. ജീവിതക്രമത്തെക്കുറിച്ചും അതു പാലിക്കേണ്ട രീതികളെക്കുറിച്ചും ഭക്ഷണ ശീലത്തെക്കുറിച്ചുമെല്ലാം ഡോ. രശ്മി പ്രമോദ് വിശദീകരിച്ചു.
രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അതില്‍ ആയുര്‍വേദത്തി െൻറയും പാരമ്പര്യ ജീവിതരീതികളുടെയും പങ്ക് വളരെ വലുതാണെന്നും ഡോ. രശ്മി പ്രമോദ് പറഞ്ഞു. കുട്ടികളുടെ ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിറ്റി, പഠനവൈകല്യം, ഓണ്‍ലൈൻ ക്ലാസുകളെ മാത്രം ആശ്രയിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെ ദൂരീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. രശ്മി പ്രമോദ് പ്രതിപാദിച്ചു. ശ്രോതാക്കളുടെ സംശയങ്ങള്‍ക്കും അവര്‍ മറുപടി നല്കി. പ്രസിഡൻറ് മുഹമ്മദ് ബൈജു ആമുഖ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് ഫൈസല്‍ ഇസ്പാഫിെൻറ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി.എം. മായിന്‍കുട്ടി ഡോ. രശ്മി പ്രമോദിനെ പരിചയപ്പെടുത്തി. സലാഹ് കാരാടന്‍ ഡോ. രശ്മി പ്രമോദിനുള്ള പ്രശംസപത്രം സമര്‍പ്പിച്ചു. നാസര്‍ ചാവക്കാട് നന്ദി പറഞ്ഞു. ആര്.പി. മുഹമ്മദ് കുഞ്ഞി, അഷ്ഫാഖ് മേലേക്കണ്ടി, അഷ്റഫ് അഞ്ചാലന്‍, പി.കെ. റിയാസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.