മക്ക : ഹജ്ജിെൻറ ഭാഗമായി തീർഥാടകർ കല്ലേറ് നടത്തുന്ന സ്ഥലമാണ് ജംറകള്‍. ഇവ മൂന്നെണ്ണമാണുള്ളത്. എല്ലാം സ്ഥിതിചെയ്യുന്നത് മിനയിലാണ്. ഒന്ന് ജംറത്തുല്‍ ഊലാ (ജംറത്തുസ്സുഗ്റ): മസ്ജിദുല്‍ ഖൈഫിെൻറ ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്നു. രണ്ട് ജംറത്തുല്‍ വുസ്ത്വ. ജംറത്തുല്‍ ഊലയിൽ നിന്ന് 200 മീറ്റര്‍ അകലത്തിലാണിത് സ്ഥിതിചെയ്യുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ മറ്റു രണ്ട് ജംറകള്ക്കിടയിലാണിതുള്ളത്. മൂന്ന് ജംറത്തുല്‍ അഖബ. വുസ്ത്വയില്‍ നിന്ന് 247 മീറ്റര്‍ അകലെ മക്കയുടെ ദിശയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജംറയില്‍ കല്ലെറിയുന്നതിന് സ്തൂപവും ചുറ്റും തളവും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ ഇബ്റാഹീമിനെ ബലിയറുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനംചെയ്യുന്നത്.
വെറും കുന്നുകളായിരുന്ന ഈ ഭാഗം ഹാജിമാരുടെ സൗകര്യാര്‍ഥം ഇപ്പോള്‍ നിരപ്പാക്കിയിട്ടുണ്ട്. കല്ലെറിയുന്ന സന്ദര്‍ഭത്തില്‍ സാധാരണ ഉണ്ടാകാറുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിന്ന് അധികൃതർ വികസന പ്രവര് ത്തനങ്ങള് നടത്തിക്കൊണ്ടിരിക്കുകയാണ്. ധാരാളം ഓവര്‍ ബ്രിഡ്ജുകളും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് നിലകളിലായുള്ള ഓവര്‍ ബ്രിഡ്ജിെൻറ എല്ലാ നിലകളില്‍ നിന്നും ഇപ്പോള്‍ ജംറയെ എറിയാന്‍ സൗകര്യമുണ്ട്. ഈ നാല് നിലകളിലുമായി 11 പ്രവേശനകവാടങ്ങളും പുറത്തേക്കുള്ള 12 വഴികളുമുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ രക്ഷപ്പെടാനുള്ള ഹെലിപ്പാടുകളും അന്തരീക്ഷ ഊഷ്മാവ് 29 ഡിഗ്രിയില്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങളും ഒരുക്കി യിട്ടുണ്ട്. ചൂടിന് ആശ്വാസമേകാൻ വാട്ടർ സ്പ്രേ സംവിധാനത്തോടു കൂടിയ ഫാനുകൾ, ചലിക്കുന്ന കോണികൾ, കാമറകൾ, ലൈറ്റുകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
2006ലാണ് പുതിയ ജംറ പദ്ധതി നടപ്പിലാക്കിയത്. 950 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള ജംറ പാലത്തിന് നാല് നിലകൾ ഉണ്ട്. 12 നില വരെ ഉയർത്താനും 5 മില്യൻ ഹാജിമാരെ ഉൾക്കൊള്ളാനും സാധിക്കുന്ന തരത്തിലാണ് പുതിയ ജംറ പദ്ധതി സൗദി ഭരണകൂടം ഇപ്പോൾ ആവിഷ്കരിക്കാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.