ജിദ്ദ: വാഹനങ്ങളും കച്ചവടകേന്ദ്രങ്ങളിലും മോഷണം നടത്തുന്ന രണ്ടു പേർ പിടിയിലായതായി മക്ക പൊലീസ് വക്താവ് കേ ണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പറഞ്ഞു. സ്വദേശിയും ഫലസ്തീൻ പൗരനുമാണ് പിടിയിലായത്. പ്രാഥമിക ചോദ്യംചെയ്യലിൽ അഞ്ചു വാഹനങ്ങളും 30ഒാളം കടകളിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഇതിനു പുറമെ വാഹന നമ്പർേപ്ലറ്റുകൾ മോഷ്ടിച്ചതിലുൾപ്പെടും. തുടർനടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കയാണെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.