ജിദ്ദ: ഫെബ്രുവരി 29 നും മാർച്ച് ഒന്നിനുമായി ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ ജിദ്ദ ഫുട്ബാൾ ഫ്രൻഡ്ഷിപ്പ് (ജെ.എഫ്.എഫ്) കൂട്ടായ്മയും അഹ്ദാബ് ഇന്റർനാഷനൽ സ്കൂളുംചേർന്നു സംഘടിപ്പിക്കുന്ന നാലാമത് വർഷിക ടൂർണമെന്റായ ജെ.എഫ്.എഫ് സൂപ്പർ കപ്പ്-2024 ഫിക്സ്ച്ചർ പ്രകാശനപരിപാടി സംഘടിപ്പിച്ചു. ഇസ്ഹാഖ് പരപ്പനങ്ങാടി ഫിക്സ്ച്ചർ പ്രകാശനവും അഷ്ഫാർ നെരിപ്പറ്റ ടൂർണമെന്റ് വിശകലനവും നടത്തി.
ടൂർണമെന്റ് ജേതാക്കള്‍ക്കുള്ള വിന്നേഴ്സ് ട്രോഫി സിഫ് വൈസ് പ്രസിഡന്റ് ഷബീറലി ലാവ, അഹ്ദാബ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൾ ലാൽ കൊല്ലം, ലിങ്ക് ടെലികോം ഡയറക്ടർ മാനൊജ് മാത്യു, ബഹ്റ കേബിൾ പ്രതിനിധി അനീഷ് ടി ജോൺ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, ലിങ്ക് ടെലികോം ഡയറക്ടർ എബി ജോയ്, റാസിഖ് വള്ളിക്കുന്ന് എന്നിവർ ആശംസ നേർന്നു. ജെ.എഫ്.എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.സി ശരീഫ്, ശാഹുൽ ഹമീദ്, നിഷാദ് ബാവ, നൗഷാദ്, ജുനൈസ്, സത്താർ, ജലാൽ, ശിഹാബ് ഇല്ലിക്കൽ, ഫാറൂഖ്, നിഷാദ് വെളിയംകോട്, പ്രസാദ് മഞ്ചേരി, മുനീർ മുന്ന, അബൂ, ഫൈസൽ, ശിഹാബ്, റിയാസ് ഇല്ലു, സാഹിർ കുരിക്കൾ, സാജിർ, സമീർ സഹൂർ എന്നിവർ സംസാരിച്ചു. ഷഫീഖ് കുരിക്കൾ മഞ്ചേരി സ്വഗതവും നിഷാബ് വയനാട് നന്ദിയും പറഞ്ഞു. ഷഹദ ശാഹുൽ ഹമീദ് അവതാരക ആയിരുന്നു. സജീർ അറേങ്ങര ഫോട്ടോഗ്രാഫി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.