ജിദ്ദ: ജിദ്ദ കോർണിഷിൽ ആരോഗ്യ മുൻകരുതൽ പരിശോധന കർശനമാക്കി. കോർണിഷിലേക്ക് എത്തുന്ന റോഡുകളിലും കടൽത്തീരത്തുമാണ് സന്ദർശകർ ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. അവധി ദിവസങ്ങളിൽ കടൽത്തീരത്ത് സന്ദർശകർ കൂടുന്നതിനാൽ കൂടുതൽ പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാതിരിക്കുക, സാമൂഹികഅകലം പാലിക്കാതിരിക്കുക, സംഘം ചേരുക തുടങ്ങിയവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.
ലോക്ഡൗൺ പിൻവലിച്ചതോടെ കോർണിഷിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം അടുത്തിടെ കൂടിയിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് തിരക്കധികവും. ജിദ്ദയിൽ കോവിഡ് കേസുകളുടെ റിപ്പോർട്ടിങ് കൂടിയതോടെ മുൻകരുതലെന്നോണം കോർണിഷിൽ സന്ദർശകരെത്തുന്നതിന് ദിവസങ്ങളോളം വിലക്കേർപ്പെടുത്തിയിരുന്നു. കർഫ്യു പൂർണമായും പിൻവലിച്ചതോടെയാണ് സന്ദർശകർക്ക് കോർണിഷ് തുറന്നുകൊടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.