ജിദ്ദ: നാല് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന പൊതുപ്രവർത്തകനും ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭാംഗവുമായ മുഹമ്മദ് രാജ കാക്കാഴത്തിന് ജിദ്ദ കേരള പൗരാവലി യാത്രയയപ്പ് നൽകി. ആശംസാഫലകം ചെയർമാൻ കബീർ കൊണ്ടോട്ടി കൈമാറി. സാമൂഹിക സേവന പ്രവർത്തനങ്ങൾ തനിക്കു ഏറെ സംതൃപ്തിയും ആത്മവിശ്വാസവും നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് രാജ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നസീർ വാവക്കുഞ്ഞ്, ഷരീഫ് അറക്കൽ, മൻസൂർ വയനാട് എന്നിവർ സംസാരിച്ചു. സലാഹ് കാരാടൻ, മിർസ ഷരീഫ്, ജലീൽ കണ്ണമംഗലം, നവാസ് തങ്ങൾ, ബീരാൻ കോയിസ്സൻ, റാഫി ബീമാപ്പള്ളി, വേണു അന്തിക്കാട്, നാസർ ചാവക്കാട്, അബ്ദുൽ ഖാദർ ആലുവ, നൗഷാദ് ചാത്തല്ലൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.