പുതുതായി തെരഞ്ഞെടുത്ത ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി എന്നിവരോടൊപ്പം.
ജിദ്ദ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കെ.എം.സി.സി ഘടകമായി അറിയപ്പെടുന്ന ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബൂബക്കർ അരിമ്പ്രയാണ് പുതിയ പ്രസിഡന്റ്, വി.പി മുസ്തഫയെ ജനറൽ സെക്രട്ടറിയായും വി.പി അബ്ദുറഹ്മാനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. അഹമ്മദ് പാളയാട്ടിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന കൗൺസിൽ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദയിലെ 20,000 ത്തോളം വരുന്ന അംഗങ്ങളിൽ നിന്നും പ്രതിനിധികളായി തെരഞ്ഞെടുത്ത 350 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി നിയോഗിച്ച റിട്ടേണിംങ് ഓഫീസർ റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പിമുസ്തഫയും നിരീക്ഷകനും മക്ക കെ.എം.സി.സി പ്രസിഡൻറുമായ കുഞ്ഞിമോൻ കാക്കിയ, മുജീബ് ഉപ്പട എന്നിവർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, വി.പി അബ്ദുറഹ്മാൻ, ഇസ്മായിൽ മുണ്ടക്കുളം
കൗൺസിൽ യോഗം ഒറ്റക്കെട്ടായി അംഗീകരിച്ച മറ്റു ഭാരവാഹികൾ ഇപ്രകാരമാണ്: ഇസ്മായിൽ മുണ്ടക്കുളം (ഉപദേശക സമിതി ചെയർമാൻ), സി.കെ അബ്ദുൽ റസാഖ് മാസ്റ്റർ, എ.കെ മുഹമ്മദ് ബാവ, ഹസൻ ബത്തേരി, ലത്തീഫ് മുസ്ല്യാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, അഷ്റഫ് താഴെക്കോട് (വൈസ് പ്രസി.), ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ഷിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സുബൈർ വട്ടോളി, സക്കീർ മണ്ണാർക്കാട്, സിറാജ് കണ്ണവം (സെക്രട്ടറി).
രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ സേവന മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ജിദ്ദ കെ.എം.സി.സി കമ്മിറ്റിക്ക് കീഴിൽ നിലവിൽ 61 ഏരിയ കമ്മിറ്റികളും 200 ഓളം പഞ്ചായത്ത് കമ്മിറ്റികളും നിരവധി മണ്ഡലം, ജില്ല കമ്മിറ്റികളും വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഒട്ടേറെ ഉപസമിതികളുമുണ്ടെന്നും കഴിഞ്ഞ ആഴ്ച ചേർന്ന മുൻ കമ്മിറ്റിയുടെ സമാപന കൗൺസിൽ യോഗത്തിൽ 12 കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾ നടന്നതായും വിലയിരുത്തിയെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.