ജിദ്ദ: പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ മണലായ പ്രദശത്തുകാരുടെ പ്രവാസി സംഘടനയായ ജിദ്ദ-മണലായ കൂട്ടായ്മ വാദി മരീഖിലെ അൽ കുമ്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പ്രവാസി നൈറ്റ്-2024’ നവ്യാനുഭവമായി. പ്രവാസികളും കുടുംബങ്ങളും സംഗമിച്ചപ്പോൾ പിറന്ന നാട്ടിൽ ഒത്തുചേർന്ന അനുഭവമാണുണ്ടായതെന്ന് സംഘാടകർ പറഞ്ഞു.
വിവിധയിടങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന ഒരേ പ്രദേശത്തുകാർ സംഗമിച്ച ചടങ്ങിൽ പ്രവാസലോകത്ത് എത്തിപ്പെടുകയും പിന്നീടുണ്ടായ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവെച്ചത് പുതു തലമുറയിലെ പ്രവാസികൾക്ക് പുതിയൊരു അറിവാണ് പകർന്നത്.
സംഘാടക സമിതി കൺവീനർ മുനീർ റഹ്മാനി, സിദ്ദീഖ് കുത്തുകല്ലൻ, എം.പി ഫഹദ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. കലാ, സാംസ്കാരിക ചടങ്ങിന് ടി.എ സത്താർ, പി.ടി അബ്ദുൽ ഹമീദ്, കെ. റഷീദ്, പി.ടി ഹനീഫ, കെ. അബു, സലീം തൂലിയത്ത്, എം.പി ജലീൽ, എം.പി ഷറഫുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാവിരുന്നിൽ ടി. നജീബ്, എം.പി. നസ്രു, പി.കെ. റസീം, എം.പി. ഫഹദ്, കെ. സിദ്ദീഖ്, സി.പി. മുസ്തഫ, എം.പി. സഫ മോൾ, പി.ടി മുസ്തഫ, ടി. സലിം, എം.പി ജലീൽ, ജൗഹർ തൂലിയത്ത് എന്നിവർ കലാപരിപാടികളവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.