ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) രണ്ടാം ഓണാഘോഷം വിവിധ കലാപരിപാടികളോടെ അരങ്ങേറി. സാബുമോൻ പന്തളം, രാംകുമാർ, രജികുമാർ, ആശ സാബു, അസ്മ സാബു, രമ്യ രാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം, ജെ.ടി.എ അംഗങ്ങൾ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയിരുന്നു. നൂഹ് ബീമാപള്ളി, സോഫിയ സുനിൽ, വിജയ് ചന്ദ്രു, ആഷിർ കൊല്ലം, രജികുമാർ, നിസാർ കരുനാഗപ്പള്ളി, ഷറഫുദ്ദീൻ പത്തനംതിട്ട, സുൽഫിക്കർ കൊല്ലം തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.
നൗഷാദ് കരുനാഗപ്പള്ളി, പ്രജിൻസ് വൈക്കം, അനിൽ വിദ്യാധരൻ, റഷീദ് ഓയൂർ, മാജ സാഹിബ്, ഷറഫുദ്ദീൻ പത്തനംതിട്ട, ദിലീപ് താമരക്കുളം, മാഹീൻ, സാബുമോൻ പന്തളം, അയ്യൂബ് ഖാൻ, ഡെൻസൻ ചാക്കോ, നവാസ് ചിറ്റാർ, നവാസ് ബീമാപള്ളി, മുജീബ് കന്യാകുമാരി, ഫാസിൽ ഓച്ചിറ, സിയാദ് അബ്ദുല്ല, ബീഗം ഖദീജ, രമ്യ പ്രജിൻസ്, ഷാഹിന ആഷിർ, സിത്താര നൗഷാദ്, ശ്രീദേവി അനിൽ, ഷാനി മാജ, ആശ സാബു, ജ്യോതി ബാബുകുമാർ, മൗഷ്മി ഷരീഫ്, ജിനു ഷൈജു, സയ്‌ന അലി, സിജി ജിജോ, ഗിഫ്റ്റി തുടങ്ങിയവർ സദ്യക്ക് നേതൃത്വം നൽകി.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ മജീദ് നഹക്ക് യാത്രയയപ്പും കേരള യൂനിവേഴ്‌സിറ്റി ബി.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനീസ അയ്യൂബ് ഖാന് ഉപഹാരവും നൽകി. പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു.കെ.ടി.എ. മുനീർ, ഷിബു തിരുവനന്തപുരം, മുഹ്‌സിൻ കാളികാവ്, ഹസൻ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. ശിഹാബ് താമരക്കുളം, റാഫി ബീമാപള്ളി എന്നിവരുടെ നേതൃത്വത്തിൽ വടംവലി, കസേരകളി, കലമടി തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.