ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ മുൻതസഹാത്, ഖുവൈസ, അൽ-അദ്ൽ, അൽ-ഫദ്ൽ, ഉമ്മുസലം, കിലോ 14 വടക്ക് ഡിസ്ട്രിക്ടുകളിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ നീക്കംചെയ്യുന്നതിനുള്ള തീയതികളിൽ ഭേദഗതി വരുത്തിയതായി ചേരി വികസന സമിതി അറിയിച്ചു.
ഈ പ്രദേശങ്ങളിലെ താമസക്കാരെ വിവരമറിയിക്കുന്നതിനും സേവനങ്ങൾ വിച്ഛേദിക്കുന്നതിനും കെട്ടിങ്ങൾ പൊളിച്ച് നീക്കംചെയ്യുന്നതിനുമുള്ള തീയതികളിലാണ് മാറ്റംവരുത്തിയത്. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ചുള്ള വിശദാംശങ്ങൾ:
മുൻസഹാത്ത്
ജൂലൈ 23 താമസക്കാർക്ക് അറിയിപ്പ് നൽകും. ആഗസ്റ്റ് ആറിന് സേവനങ്ങൾ വിച്ഛേദിക്കപ്പെടും. ആഗസ്റ്റ് 22ന് കെട്ടിടം പൊളി ആരംഭിക്കും.
സെപ്റ്റംബർ 12ന് കെട്ടിടങ്ങൾ പൊളിക്കും. ഡിസംബർ 12ന് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന പ്രവൃത്തിയും പൂർത്തിയാകും.
ഖുവൈസ
ആഗസ്റ്റ് 14ന് താമസക്കാരെ അറിയിക്കും. ആഗസ്റ്റ് 28ന് സേവനങ്ങൾ വിച്ഛേദിക്കപ്പെടും. സെപ്റ്റംബർ നാലിന് കെട്ടിടംപൊളി ആരംഭിക്കും. സെപ്റ്റംബർ 14ന് കെട്ടിടംപൊളി പൂർത്തിയാകും. ഡിസംബർ 14ന് അവശിഷ്ടങ്ങൾ നീക്കംചെയ്യൽ പൂർത്തിയാകും.
അൽ-അദ്ൽ, അൽ-ഫദ്ൽ
ആഗസ്റ്റ് 27ന് താമസക്കാർക്ക് അറിയിപ്പ് നൽകും. സെപ്റ്റംബർ 10ന് സേവനങ്ങൾ വിച്ഛേദിക്കപ്പെടും. ഒക്ടോബർ ഒന്നിന് കെട്ടിടംപൊളി ആരംഭിക്കും. ഒക്ടോബർ 22ന് കെട്ടിടംപൊളി പൂർത്തിയാകും. അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത് ജനുവരി 22ന് പൂർത്തിയാകും.
ഉമ്മുസലം, കിലോ14 വടക്ക്
സെപ്റ്റംബർ 17ന് താമസക്കാർക്ക് അറിയിപ്പ് നൽകും, ഒക്ടോബർ ഒന്നിന് സേവനങ്ങൾ വിച്ഛേദിക്കും. ഒക്ടോബർ 15ന് കെട്ടിടംപൊളി ആരംഭിക്കും. ഒക്ടോബർ 29ന് കെട്ടിടംപൊളി പൂർത്തിയാകും. അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത് ജനുവരി 29ന് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.