ജിദ്ദ: വയനാട് ജില്ല കെ.എം.സി.സി ജനറൽ കൗൺസിൽ യോഗം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുസമദ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. റസാക്ക് അണക്കായി, മുജീബ് കൂളിവയൽ, ഖാദർ മാടക്കര, ഷറഫുദ്ദീൻ പൊഴുതന, ലത്തീഫ് വെള്ളമുണ്ട, ജാബിർ മുട്ടിൽ, നജ്മുദ്ദീൻ പൊഴുതന, അഷ്റഫ് കല്ലിടുമ്പൻ, നൗഷാദ് നെല്ലിയമ്പം എന്നിവർ സംസാരിച്ചു. ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇസ്മായിൽ മുണ്ടക്കുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആക്ടിങ് സെക്രട്ടറി ശിഹാബ് തേട്ടോളി സ്വാഗതവും സെക്രട്ടറി ഷഫീഖ് നായിക്കട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: റസാക്ക് അണക്കായി (പ്രസി.), മൂസ ചീരാ, ലത്തീഫ് വെള്ളമുണ്ട, നൗഷാദ് നെല്ലിയമ്പം, നാസർ നായിക്കട്ടി (വൈസ് പ്രസി.), ശിഹാബ് തേട്ടോളി (ജന. സെക്ര.), അഷ്റഫ് കല്ലിടുമ്പൻ വേങ്ങൂർ, ലത്തീഫ് ചൂരൽമല, അബ്ദുസലാം അരപ്പറ്റ, നൗഷാദ് ചെറ്റപ്പാലം (സെക്ര.), ഖാദർ മാടക്കര (ട്രഷറർ), ശിഹാബ് പേരാൽ (ഉപദേശക സമിതി ചെയർ.), നിഷാബ് പഴൂർ, നിസാർ വെങ്ങപ്പള്ളി, ബീരാൻ കുട്ടി (ബാപ്പുട്ടി) കൽപറ്റ, ഉബൈദ് കണിയാമ്പറ്റ, ഉനൈസ് ചെറ്റപ്പാലം (എക്സി.അംഗം).
കെ.എം.സി.സി യാംബു കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
യാംബു: കെ.എം.സി.സി യാംബു കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യാംബു കെ.എം.സി.സി ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ റസാഖ് നമ്പ്രം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉമർ അരിപാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. നാസർ നടുവിൽ പ്രവർത്തന റിപ്പോർട്ടും അബ്ദുൽ റാസിഖ് പാമ്പുരുത്തി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
മാമുക്കോയ ഒറ്റപ്പാലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറഹീം കരുവന്തുരുത്തി, ഒ.പി. അഷ്റഫ് മൗലവി, മുഹമ്മദ് ശാഫി കല്ലൈക്കൽ എന്നിവർ സംസാരിച്ചു. നാസർ നടുവിൽ സ്വാഗതവും അബ്ദുൽ റാസിഖ് പാമ്പുരുത്തി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സുഹൈബ് നായക്കൻ (പ്രസി.), അബ്ദുറഹീം അരിമ്പ്ര (സെക്ര.), അബ്ദുൽ റാസിഖ് പാമ്പുരുത്തി (ട്രഷ.), നാസർ നടുവിൽ (മുഖ്യ രക്ഷാധികാരി), അബ്ദുറഷീദ് കാട്ടാമ്പള്ളി (ചെയർ.), അബ്ദുറസാഖ് നമ്പ്രം (വൈസ് ചെയർ.), മുഹമ്മദ് കമ്പിൽ, മൂസ തളിപ്പറമ്പ്, മുഹമ്മദ് ഷാക്കിർ, ഒ.പി. അഷ്റഫ് മൗലവി (വൈസ് പ്രസി.), യൂനുസ് പാമ്പുരുത്തി, ഉമർ വളപട്ടണം, സജാദ് കോട്ടക്കുന്ന്, റഫീഖ് നമ്പ്രം (ജോ. സെക്ര.). കൂടാതെ 12 അംഗ പ്രവർത്തക സമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.