ജറ്റ്​ എയർവെയ്സും ​ൈഫ്ലനാസും സഹകരിച്ച്​ പറക്കാൻ കരാർ

ജിദ്ദ: ഇന്ത്യൻ വിമാനക്കമ്പനിയായ ജറ്റ്​ എയർ വെയ്​സ്​ സൗദിയിലെ ‘ഫ്ലൈ നാസു’ മായി സഹകരിച്ച്​ സർവീസ്​ നടത്താൻ ധാര ണയായതായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതു പ്രകാരം ജറ്റ്​ എയർവെയ്​സ്​ ടിക്കറ്റ്​ ഉപയോഗിച്ച്​ ​ഫ്ലൈനാസിലും ഫ്ലൈനാസ്​ ടിക്കറ്റ്​ ഉപയോഗിച്ച്​ ജറ്റിലും യാത്ര ചെയ്യാം. ഇരുകമ്പനികളും കോഡ്​ ഷെയർ പാർട്​ണർഷിപ്പ്​ വ്യവസ്​ഥയിൽ ഒപ്പുവെച്ചതിനാൽ ജറ്റ്​ എയർവെയ്​സ്​ യാത്രക്കാർക്ക്​ സൗദി അറേബ്യയിലെ ​​ൈഫ്ലനാസി​​​െൻറ ഏല്ലാ സർവീസുകളും ഉപയോഗപ്പെടുത്താം. തിരിച്ച്​ ഇന്ത്യയിലെ ജറ്റ്​ എയർവെയ്​സി​​​െൻറ വിപുലമായ സർവീസുകൾ ഫ്ലൈനാസ്​ യാത്രക്കാർക്കും ഉപയോഗപ്പെടുത്താം. ദമ്മാം, ജിദ്ദ, റിയാദ്​ എന്നീ​ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന്​ ​ൈഫ്ലനാസിന്​ മദീന, ജീസാൻ, ഖസീം, ത്വാഇഫ്​, അബ്​ഹ എന്നിവിടങ്ങളിലേക്ക്​ സർവീസ്​ ഉണ്ട്​. ജറ്റ്​ എയർ വെയ്​സിന് സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന്​ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്​ 42 ഒാളം സർവീസുകൾ ഉണ്ട്​. ഇരു കമ്പനികളും കോഡ്​ ഷെയർ വ്യവസ്​ഥയുണ്ടാക്കിയതോടെ യാത്രക്കാർക്ക്​ ഒരു ടിക്കറ്റിൽ സൗദിയിലെയും ഇന്ത്യയിലെയും ഏത്​ വിമാനത്താവളത്തിലേക്കും യാത്രചെയ്യാം. ഡിസംബർ 11 മുതലാണ്​ കരാർ പ്രാബല്യത്തിലാവുന്നത്​.

Tags:    
News Summary - jet airways-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.