ജറ്റ് എയർവെയ്സും ൈഫ്ലനാസും സഹകരിച്ച് പറക്കാൻ കരാർ
text_fieldsജിദ്ദ: ഇന്ത്യൻ വിമാനക്കമ്പനിയായ ജറ്റ് എയർ വെയ്സ് സൗദിയിലെ ‘ഫ്ലൈ നാസു’ മായി സഹകരിച്ച് സർവീസ് നടത്താൻ ധാര ണയായതായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതു പ്രകാരം ജറ്റ് എയർവെയ്സ് ടിക്കറ്റ് ഉപയോഗിച്ച് ഫ്ലൈനാസിലും ഫ്ലൈനാസ് ടിക്കറ്റ് ഉപയോഗിച്ച് ജറ്റിലും യാത്ര ചെയ്യാം. ഇരുകമ്പനികളും കോഡ് ഷെയർ പാർട്ണർഷിപ്പ് വ്യവസ്ഥയിൽ ഒപ്പുവെച്ചതിനാൽ ജറ്റ് എയർവെയ്സ് യാത്രക്കാർക്ക് സൗദി അറേബ്യയിലെ ൈഫ്ലനാസിെൻറ ഏല്ലാ സർവീസുകളും ഉപയോഗപ്പെടുത്താം. തിരിച്ച് ഇന്ത്യയിലെ ജറ്റ് എയർവെയ്സിെൻറ വിപുലമായ സർവീസുകൾ ഫ്ലൈനാസ് യാത്രക്കാർക്കും ഉപയോഗപ്പെടുത്താം. ദമ്മാം, ജിദ്ദ, റിയാദ് എന്നീ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ൈഫ്ലനാസിന് മദീന, ജീസാൻ, ഖസീം, ത്വാഇഫ്, അബ്ഹ എന്നിവിടങ്ങളിലേക്ക് സർവീസ് ഉണ്ട്. ജറ്റ് എയർ വെയ്സിന് സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 42 ഒാളം സർവീസുകൾ ഉണ്ട്. ഇരു കമ്പനികളും കോഡ് ഷെയർ വ്യവസ്ഥയുണ്ടാക്കിയതോടെ യാത്രക്കാർക്ക് ഒരു ടിക്കറ്റിൽ സൗദിയിലെയും ഇന്ത്യയിലെയും ഏത് വിമാനത്താവളത്തിലേക്കും യാത്രചെയ്യാം. ഡിസംബർ 11 മുതലാണ് കരാർ പ്രാബല്യത്തിലാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.