വിദഗ്​ധ തൊഴിലാളികൾക്ക്​ തൊഴിൽപരീക്ഷ; മൂന്നാംഘട്ടം ആരംഭിച്ചു

ജി​ദ്ദ: സൗദിയിൽ വിദഗ്​ധ തൊഴിലാളികൾക്കുള്ള പരീക്ഷയുടെ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്​ധ ​​തൊഴിലുകളിലേർപ്പെടുന്നവർക്ക്​ അവ നിർവഹിക്കാൻ ആവശ്യമായ ​േ​യാഗ്യതയും പരിജ്ഞാനവും ഉണ്ടെന്ന്​ സ്ഥിരീകരിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷയാണിത്. മൂന്നാംഘട്ടത്തിൽ 50 മുതൽ 499വരെ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ്​ പരീക്ഷ. ആദ്യ രണ്ട്​ ഘട്ടങ്ങളിൽ ഇതിൽ കൂടുതൽ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായിരുന്നു പരീക്ഷ​. രാജ്യ​ത്തി​െൻറ വിവിധ ഭാഗങ്ങളിലായി 34 പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്​​. 23 സ്പെഷലൈസേഷനുകളിലെ 1099 തസ്​തികകളാണ്​ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​​. ഇതുവരെ എട്ട്​ സ്​പെഷലൈസേഷനുകളിലെ 205 ജോലികളിലാണ്​ പരീക്ഷ നടത്തിയത്​. ഇക്കഴിഞ്ഞ ജൂലൈയിലാണ്​ സൗദി മാനവ വിഭവശേഷി മന്ത്രാലയം തൊഴിൽപരീക്ഷ ആരംഭിച്ചത്​. അന്താരാഷ്​ട്ര നിലവാരത്തിന്​ അനുസൃതമായി സൗദി തൊഴിൽവിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സേവനഗുണനിലവാരം ഉയർത്തുന്നതിനും വിപണിയിൽ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പ്രഫഷനൽ മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരീക്ഷ ഏർപ്പെടുത്തിയത്​. സൗദിയിലേക്ക്​ വരുന്നതിനുമുമ്പും ​േ​ശഷവും എന്നിങ്ങനെ രണ്ട്​ രീതിയിലാണ്​ പരീക്ഷ നടത്തുന്നത്​. വിദേശ രാജ്യങ്ങളിലെ അന്താരാഷ്​ട്ര പ്രഫഷനൽ പരീക്ഷാകേന്ദ്രവുമായി സഹകരിച്ചാണ്​ സൗദിയിലേക്ക്​ വരുന്നതിന്​ മുമ്പുള്ള പരീക്ഷ നടത്തുന്നത്​. സൗദിയിലുള്ളവർക്ക്​ പ്രാദേശിക പരീക്ഷാകേന്ദ്രങ്ങളുടെ സഹായത്തോടെയും​. തുടക്കത്തിൽ ഇലക്​ട്രിക്​, പ്ലംബിങ്​ ജോലികളിലാണ്​ പരീക്ഷ ആരംഭിച്ചത്​. പിന്നീട്​ എയർ കണ്ടീഷനിങ്​, വെൽഡിങ്​, ബിൽഡിങ്​ കാർപെൻററി, കാർ മെക്കാനിക്​​, ആ​ട്ടോ ഇലക്​ട്രിക്കൽ​, പെയിൻറിങ്​ എന്നീ ആറ്​ ജോലികൾ കൂടി പദ്ധതിയിലേക്ക്​ ചേർക്കുകയുണ്ടായി. അഞ്ച്​ ഘട്ടങ്ങളിലായി നടത്താൻ നിശ്ചയിച്ച പരീക്ഷയുടെ മൂന്നാം ഘട്ടമാണ്​ ഇപ്പോൾ നടക്കുന്നത്​. ജൂലൈയിൽ ആരംഭിച്ച ആദ്യഘട്ടം 3000ത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലായിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ 500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ്​ ഉൾപ്പെടുത്തിയത്​. നവംബറിൽ ആരംഭിക്കുന്ന നാലാം ഘട്ടത്തിൽ ആറ്​ മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഉൾപ്പെടും. അഞ്ചാംഘട്ടം ജനുവരിയിൽ​ ആരംഭിക്കും. ഒന്നു മുതൽ അഞ്ച്​ വരെ തൊഴിലാളികൾ ഇതിലുൾപ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.