ദമ്മാം: മൂന്നര പതിറ്റാണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി സമ്മർദ തന്ത്രങ്ങളിലൂടെ അർഹമായതും അനർഹമായതുമായ ഒട്ടനവധി സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തതിന് ശേഷം നെറികേട് കാണിച്ച ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദമ്മാം ഒ.ഐ.സി.സി പായസ വിതരണം നടത്തി. മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കക്ഷിയെന്ന നിലയിൽ കെ.എം. മാണിക്കും അദ്ദേഹത്തിെൻറ പാർട്ടിക്കും വേണ്ടി കോൺഗ്രസ് ചെയ്ത വിട്ടുവീഴ്ചകളും നേതാക്കളുടെ ത്യാഗവും വിസ്മരിച്ചുള്ള ജോസ് കെ. മാണിയുടെ മുന്നണി മാറ്റ പ്രഖ്യാപനം ആത്മഹത്യപരമായിരുെന്നന്ന് കാലം തെളിയിക്കും.
കെ.എം. മാണിയെ നിയമസഭക്കകത്തുപോലും കയറാൻ അനുവദിക്കാതെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിച്ച ഇടതുപക്ഷത്തിെൻറ കൈയാങ്കളിയെ ചെറുത്തുതോൽപിച്ച്, ബജറ്റ് അവതരിപ്പിക്കാൻ അവസരമൊരുക്കിയത് യു.ഡി.എഫിെൻറ ജനപ്രതിനിധികളായിരുന്നു. അവസരവാദിയായ ജോസ് കെ. മാണിയുടെ മുന്നണി മാറ്റം കോൺഗ്രസിനും ഐക്യ ജനാധിപത്യമുന്നണിക്കും കൂടുതൽ കരുത്തും അവസരങ്ങളും നൽകുമെന്ന് ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭിപ്രായപ്പെട്ടു.
റീജനൽ കമ്മിറ്റി ഓഫിസിൽ നടന്ന പായസ വിതരണത്തിൽ ബിജു കല്ലുമല, രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, നിസാർ മാന്നാർ, അബ്ബാസ് തറയിൽ, തോമസ് തൈപ്പറമ്പിൽ, വണ്ടൂർ അബ്ദുൽ ഗഫൂർ, എ.കെ. സജൂബ്, സഫിയ അബ്ബാസ്, ഡെന്നീസ് മണിമല, അസ്ലം ഫെറോക്ക്, അജാസ് അലി, ജമാൽ സി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.