കെ.യു. ഇഖ്​ബാൽ

പത്ര​പ്രവർത്തകൻ കെ.യു. ഇഖ്​ബാലിനെ 'റിമ' അനുസ്മരിച്ചു

റിയാദ്​: അന്തരിച്ച പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.യു. ഇഖ്​ബാലിനെ റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (റിമ) അനുസ്​മരിച്ചു. എക്സിക്യുട്ടീവ് യോഗമാണ്​ റിയാദിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.യു. ഇഖ്​ബാലി​െൻറ അകാലത്തിലുള്ള വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയത്​.

പ്രസിഡൻറ്​ ഡോ. ഹാഷിം മെഡിക്കൽ അസോസിയേഷനുമായി കെ.യു. ഇഖ്​ബാൽ പുലർത്തിയിരുന്ന ഊഷ്മളമായ ബന്ധം അനുസ്മരിച്ചു. ഡോ. ജോസ് ആ​േൻറാ അക്കര, ഡോ. സെബാസ്​റ്റ്യൻ, ഡോ. തമ്പി, ഡോ. ബാലകൃഷ്ണൻ, ഡോ. തോമസ്, ഡോ. തമ്പാൻ, ഡോ. ജോഷി ജോസഫ്, ഡോ. സഫീർ, ഡോ. രാജ് ശേഖർ, ഡോ. പ്രവീൺ, ഡോ. ഷാനവാസ്, ഡോ. അസർ, ഡോ. ഗോപേഷ്, ഡോ. സജിത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Journalist KU Iqbal rememberence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.