ജുബൈലിലെ മലയാളി വ്യവസായി നാട്ടിൽ നിര്യാതനായി

ജുബൈൽ: ജുബൈലിലെ പ്രമുഖ വ്യവസായി പി. തമ്പി റാവുത്തർ (73) നാട്ടിൽ നിര്യാതനായി. സ്വവസതിയായ കൊല്ലം പുനലൂർ തൊളിക്കോട് ബീന കോട്ടേജിൽ രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈൽ മൽസ്യ വ്യാപാര മേഖലയിൽ തുടക്കമിടുകയും കഴിഞ്ഞ 35 വർഷത്തോളമായി ഇന്ത്യയിലും സൗദിയിലും കുവൈത്തിലും ബഹ്‌റൈനിലുമായി നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. സൗദിയിൽ ആദം ഇന്റർനാഷനൽ കോൺട്രാക്ടിങ് കമ്പനി, കിങ് ഫിഷറീസ്, അഹമ്മദ് ജുബറാൻ ട്രേഡിങ് കമ്പനി, കുവൈത്തിൽ അൽഹോളി ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ്, ആദം ഇന്റർനാഷനൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപേഴ്‌സ്, ആദം റെഡിമിക്സ് കോൺക്രീറ്റ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.

നിലവിൽ മകൻ ഫിറോസ് തമ്പിയാണ് സ്ഥാപനങ്ങളുടെ മേലധികാരി. ഭാര്യ: സുഹർബൻ. മറ്റു മക്കൾ: ബീന നിസാർ, റഹ്മത്ത്, മരുമക്കൾ: എം.എസ്. നിസാർ, എം.എച്ച്. ഇമ്തിയാസ്‌, അജുമ ഫിറോസ്. ഖബറടക്കം വാളക്കോട് മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ ഇന്ന് (ചൊവ്വ) വൈകീട്ട് നടക്കും.

Tags:    
News Summary - Jubail Malayali businessman passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.