ജുബൈൽ: പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ മലയാളി സാമൂഹികപ്രവർത്തകൻ നൂഹ് പാപ്പിനിശ്ശേരിയെ 40 വർഷത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ജുബൈലിലെ 20-ലേറെ സംഘടനകളുടെ കൂട്ടായ്മയായ ജുബൈൽ വെൽഫെയർ അസോസിയേഷൻ (ജുവ) ആദരിച്ചു. ജുബൈൽ ക്ലാസിക് റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ സംഘടന നേതാക്കളും പൊതുജനങ്ങളും പങ്കെടുത്തു.
കുട്ടികളുടെ സ്വാഗത നൃത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘം നൂഹ് പാപ്പിനിശ്ശേരിയെയും പത്നി ജമീലയെയും ഗാനങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ജുവ ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
നജീബ് നസീർ, ശിഹാബ് കായംകുളം, വിൽസൺ ജോസഫ്, റാഫി ഹുദവി, സലാം ആലപ്പുഴ, ഉമേഷ് കളരിക്കൽ, സുബൈർ നടുത്തൊടി മണ്ണിൽ, നിസാം യാക്കൂബ് അലി, അബ്ദുൽ റഊഫ്, പി.കെ. നൗഷാദ്, ഡോ. ജൗഷീദ്, ഡോ. ശാന്തി രേഖ, തോമസ് മാത്യു മാമൂടൻ, നിയാസ് നാരകത്ത്, ഷാഹിദ ടീച്ചർ, സാറാ ഭായ് ടീച്ചർ, രാജേഷ്, കബീർ സലഫി, റഷീദ് കൈപ്പാക്കിൽ.
അബ്ദുൽ മന്നാൻ, ശരീഫ് മണ്ണൂർ, നജീബ് വക്കം, എൻ.പി. റിയാസ്, ജയൻ തച്ചമ്പാറ, സൈഫുദ്ധീൻ പൊറ്റശ്ശേരി, സലീം ആലപ്പുഴ, നൗഷാദ് തിരുവനന്തപുരം, ഷിനോജ്, നിതിൻ, അജ്മൽ സാബു, ശിഹാബ് മങ്ങാടൻ, ശുകൂർ മൂസ, സഫയർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ബദ്ർ അൽ ഖലീജ് മെഡിക്കൽ സെൻറർ, ജുബൈൽ മലയാളി സമാജം, ജുബൈൽ ഇസ്ലാഹി സെൻറർ-ഫോക്കസ് ജുബൈൽ, മറ്റു സംഘടന പ്രതിനിധികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജുവ ഭാരവാഹികൾ സ്മരണികയും സമ്മാനങ്ങളും കൈമാറി. നിസാർ ഇബ്രാഹിമും നൂഹ് പാപ്പിനിശ്ശേരിയെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
പത്നി ജമീലക്ക് അസ്മി അഷ്റഫ് സ്മരണിക നൽകി. നൂഹ് പാപ്പിനിശ്ശേരി മറുപടി പ്രസംഗം നിർവഹിച്ചു. ഗൗരി നന്ദ, വിന്ദുജ, കരീം കീമോ എന്നിവർ ആലപിച്ച ഗാനങ്ങൾ ചടങ്ങിന് ആനന്ദം പകർന്നു. എൻ.സനിൽ കുമാർ മാസ്റ്റർ അവതാരകനായിരുന്നു. ശംസുദ്ദീൻ പള്ളിയാളി സ്വാഗതവും ബൈജു അഞ്ചൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.