മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി സ്റ്റാഫുകളുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് രക്തദാന കാമ്പ് നടത്തി. ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഹാജിമാരായ രോഗികൾക്ക് വേണ്ടിയുള്ള കരുതൽ ശേഖരം ഉദ്ദേശിച്ചാണ് മുഖ്യമായും ക്യാമ്പ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു.
അഡ്മിറ്റാകുന്ന ഇന്ത്യൻ ഹാജിമാരുടെ സേവനത്തിന് ഹജ്ജ് മെഡിക്കൽ സെല്ലും പ്രവർത്തിക്കുന്നുണ്ട്. സഹീർ മട്ടന്നൂർ, ഫക്രുദ്ദീൻ വളാഞ്ചേരി, മുഹമ്മദ് ഷമീം നരിക്കുനി, ജുനൈബ് താഴേക്കോട്, മൊയ്ദീൻ കോട്ടോപ്പാടം, ജംഷീർ തുണേരി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.