ജിദ്ദ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേടിയ അത്യുജ്ജ്വല വിജയം ‘വിജയോത്സവമായി’ ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐ.ഒ.സി) സംയുക്തമായി ആഘോഷിച്ചു. ഐ.ഒ.സി സൗദി നാഷനൽ പ്രസിഡന്റ് ജാവിദ് മിയാൻദാദ് ഉദ്ഘാടനം ചെയ്തു. നൂഹ് ഭീമാപ്പള്ളിയുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നാദിറ ടീച്ചർ സംവിധാനം ചെയ്ത വിദ്യാർഥികളുടെ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. അഖില ഹസൻ, മോനാ, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, ഗഫൂർ തൃപ്പനച്ചി, സമീർ കാളികാവ് എന്നിവർ ഗാനമാലപിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ഖമർ സാദ, ഇബ്രാഹിം കന്നഗർ (ഐ.ഒ.സി കർണാടക), ഷമീം എ.ആർ നഗർ, അലി തേക്കുതോട്, പി. മായിൻകുട്ടി, സാദിഖലി തുവ്വൂർ, സീതി കൊളക്കാടൻ, ഡോ. അഷ്റഫ്, ശരീഫ്, ശ്രീജിത് കണ്ണൂർ, മുജീബ് തൃത്താല, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ഖാജാ മൊഹിയുദ്ധീൻ, അഹ്സാബ് വർക്കല, നസീർ വാവക്കുഞ്ഞു, ബഷീർ പരുത്തിക്കുന്നൻ എന്നിവർ സംസാരിച്ചു.
ഹുസൈൻ ചുള്ളിയോട്, മുസ്തഫ പെരുവള്ളൂർ, ആസാദ് പോരൂർ, ഉമ്മർ മങ്കട, ഷിബു കാളികാവ്, ഫൈസൽ മക്കരപ്പറമ്പ്, യു.എം. ഹുസൈൻ, നാസർ കോഴിത്തോടി, സമീർ ചോക്കാട്, ഫിറോസ് കന്നങ്ങാടൻ, എ.പി. യാസർ, നാണി കാളികാവ്, കുഞ്ഞാൻ പൂക്കാട്ടിൽ, സാജു റിയാസ്, സഹീർ മാഞ്ഞാലി, പ്രിൻസാദ് പാറായി, ഷഹീർ ചെറുതിരുത്തി എന്നിവർ നേതൃത്വം നൽകി. സി.എം. അഹമ്മദ് സ്വാഗതവും അലവി ഹാജി കാരിമുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.