വാഹനമോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം: കർണാടക സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക്​ വാഹനമോടിച്ച്​ പോകുന്നതിനിടെ ഇന്ത്യക്കാരൻ സ്​റ്റിയറിങിൽ കുഴഞ്ഞു വീണു മരിച്ചു. ജുബൈലിലെ പ്ലാൻറ്​ ടെക്​ അറബിയ ജനറൽ മാനേജർ കർണാടക സ്വദേശി മരിയൻ ആൽവിൻ മിസ്‌ ക്വിത്ത് (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത്​ മണിയോടെ തോളിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ഭാര്യ എമിലിയ ാനയെയും കൂട്ടി ജുബൈലിലെ താമസ സ്ഥലത്തുനിന്ന്​ ഫാനാതീർ അൽ-മന ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണതിനെ തുടർന്ന്​ കാർ നിയന്ത്രണം വിട്ട്​ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടം കണ്ട്​ ഓടിക്കൂടിയ സ്വദേശികൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുപത് വർഷം മുമ്പ് സൗദിയിൽ എത്തിയ ആൽവിൻ അനബീബ് കമ്പനിയിൽ പ്രൊജക്റ്റ് ലീഡർ ആയിട്ടാണ്​ തുടക്കം.

12 വർഷം മുമ്പ് പ്ലാൻറ്​ ടെക്ക് അറബിയ എന്ന സ്ഥാപനം ആരംഭിച്ചു. പെട്രോ കെമിക്കൽ പ്ലാൻറുകളിൽ ഷട്ട്ഡൗൺ ജോലികൾ കരാർ എടുത്ത് ചെയ്തിരുന്ന സ്ഥാപനം ആൽവി​​െൻറ നേതൃത്വത്തിൽ വളരെ വേഗം വളർന്നു. ആയിരത്തിലേറെ ജീവനക്കാരുള്ള കമ്പനി തൊഴിലാളികളോട് വളരെ നല്ല നിലയിലാണ് ഇടപെട്ടിരുന്നത്. കഴിഞ്ഞ വർഷം ജുബൈലിലെ വ്യവസായ കമ്പനിയിലെ ജോലിക്കിടെ പൊട്ടിത്തെറി ഉണ്ടാവുകയും പ്ലാൻറ്​ ടെക്​ അറബിയയുടെ എട്ട് തൊഴിലാളികൾ മരണപ്പെടുകയും ചെയ്തിരുന്നു. അന്ന് മരിച്ച എട്ടുപേരുടെയും വീടുകളിൽ ഇപ്പോഴും അവരുടെ ശമ്പളം കമ്പനി എല്ലാ മാസവും അയച്ചു കൊടുക്കുന്നുണ്ട്. കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നിൽ ആൽവിൻ ആയിരുന്നു.

സ്വദേശികളും വിദേശികളുമുൾപ്പടെ വലിയൊരു സൗഹൃദ വലയം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. അൽ-മന ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മക്കൾ : ഷാരോൺ ഫ്‌ളാവിയ, ഷാമിൻ, ഷോൺ. മരുമകൻ കെൽ‌വിൻ അറോസ.

Tags:    
News Summary - karnataka native death in saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.