ബുറൈദ: ഖസീം പ്രവാസിസംഘം കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ബുറൈദയിൽ നടന്ന പരിപാടിയിൽ ബാബു കിളിമാനൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി മനാഫ് ചെറുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം അനുശോചനപ്രമേയം അവതരിപ്പിച്ചു.
വിവിധ യൂനിറ്റുകളിൽനിന്നും ഏരിയ കമ്മിറ്റികളിൽനിന്നുമായി നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡൻറ് നിഷാദ് പാലക്കാട്, ദിനേശ് മണ്ണാർക്കാട്, നൗഷാദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ഫിറോസ് മാങ്കോട് സ്വാഗതവും റഷീദ് മൊയ്തീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.