കോഴിക്കോട് ജില്ല മുസ്‍ലിം ഫെഡറേഷൻ നടത്തുന്ന ഇൻസിജാം ത്രൈമാസ സംഘടന ശാക്തീകരണ കാമ്പയിൻ ഡോ. സുബൈർ ഹുദവി ചേകന്നുർ ഉദ്ഘാടനം ചെയ്യുന്നു

കെ.ഡി.എം.എഫ് 'ഇൻസിജാം' കാമ്പയിന് തുടക്കം

റിയാദ്: 'സംഘശക്തിയിലൂടെ പ്രവാസ സാഫല്യം' എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്‍ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) നടത്തുന്ന ഇൻസിജാം ത്രൈമാസ സംഘടന ശാക്തീകരണ കാമ്പയിന് തുടക്കം. അൽമദീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ സാമൂഹിക ഉന്നമന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഡോ. സുബൈർ ഹുദവി ചേകന്നൂർ ഉദ്ഘാടനം നിർവഹിച്ചു.

ഒന്നിച്ചുജീവിക്കാൻ നിർബന്ധിക്കപ്പെട്ട സമൂഹമാണ് നമ്മൾ എന്നും ചിന്തയും കാഴ്ചപ്പാടുകളും വികസിക്കുന്നതിനും വിട്ടുവീഴ്ചയും ക്ഷമയും സഹനശക്തിയും ആത്മനിയന്ത്രണവും കൈവരിക്കുന്നതിനും സമൂഹത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഖസൽ ഖിറാഅത്ത് നടത്തി. ശമീർ പുത്തൂർ, ഡോ. സുബൈർ ഹുദവിയെയും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളും പരിചയപ്പെടുത്തി. ഷംസുദ്ദീൻ കോറോത്ത് ഉപഹാരം സമർപ്പിച്ചു.കാമ്പയിൻ സമിതി കൺവീനർ സ്വാലിഹ് ഇൻസിജാം സംഘടന ശാക്തീകരണ കാമ്പയിൻ വിശദീകരിച്ചു. ശാഫി ഹുദവി ഓമശ്ശേരി ഉപസംഹാരപ്രഭാഷണം നടത്തി. കെ.ഡി.എം.എഫ് ലഘുലേഖ അബ്ദുസ്സമദ് പെരുമുഖം അനീസ് ഹുദവിക്ക് നൽകി പ്രകാശനം ചെയ്തു. നവാസ് വെള്ളിമാടുകുന്ന് എൻറോൾമെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

ശംസു പെരുമ്പട്ട, സലീം നെസ്റ്റോ എന്നിവർ സംസാരിച്ചു. ടീം മെഹർജാൻ നേതൃത്വത്തിൽ നടന്ന ഇശൽ വിരുന്നിൽ സ്വാലിഹ്, ശരീഫ് മുട്ടാഞ്ചേരി, റഹീദ് കൊട്ടാരക്കോത്ത്, ജുറൈജ് കോളിക്കൽ, കോയ പാലോളി, സവാദ് വെള്ളായിക്കോട് എന്നിവർ ഗാനം ആലപിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. അബ്ദുൽ ഗഫൂർ കൊടുവള്ളി, ജാഫർ സാദിഖ് പുത്തൂർമഠം, ബഷീർ താമരശ്ശേരി, അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അബ്ദുറസാഖ് വളക്കൈ, ഉമർകോയ ഹാജി, ഹുസൈൻ കൂടത്താൽ, മുഖ്താർ കണ്ണൂർ, അബ്ദുൽ ജലീൽ വടകര, സൈദ് മീഞ്ചന്ത, ഗഫൂർ പേരാമ്പ്ര എന്നിവർ സംബന്ധിച്ചു. അബ്ദുൽ കരീം പയോണ, ജുനൈദ് മാവൂർ, ശരീഫ് മുടൂർ, സഫറുല്ല കൊയിലാണ്ടി, മുഹമ്മദ് കായണ്ണ, നാസിർ ചാലക്കര, അഷ്കറലി വട്ടോളി, ഷമീർ മച്ചക്കുളം, അൻസാർ പുനൂർ, ഷഹീർ മാവൂർ, ജാസിർ ഹസനി, അബ്ബാസ് പരപ്പൻപൊയിൽ, ഹാഫിസ് കളത്തിൽ, ആബിദലി തെങ്ങിലക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി. ഫദ്‍ലുറഹ്മാൻ പതിമംഗലം സ്വാഗതവും മുഹമ്മദ് ഷബീൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - KDMF 'INCJAM' campaign launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.