കേളി കലാസാംസ്കാരികവേദി സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് സംസാരിക്കുന്നു
റിയാദ്: തലശ്ശേരിയിലെ മലബാർ കാൻസർ കെയർ സെൻററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വനകേന്ദ്രമായ ആശ്രയ ചാരിറ്റബ്ൾ സൊസൈറ്റിയുമായി സഹകരിച്ച് ആറുമാസത്തെ ഭക്ഷണം നൽക്കാനുള്ള തീരുമാനത്തോടെ കേളി കലാസാംസ്കാരികവേദി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.
‘ഹൃദയപൂർവം കേളി’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണവിതരണം നടത്തുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം കേളിയുടെ 15 രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി 12 ഇടങ്ങളിലായാണ് സംഘടിപ്പിച്ചത്.
ആദ്യ ദിനത്തിൽ സുലൈ, നസീം, റൗദ, ന്യൂ സനാഇയ്യ എന്നീ രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിലും ബത്ഹ, മർഖബ്, സനാഇയ്യ അർബഹീൻ എന്നീ സമിതികൾ സംയുക്തമായും രണ്ടാം ദിനത്തിൽ അൽഖർജ്, ഉമ്മുൽ ഹമാം, അസീസിയ, മുസാഹ്മിയ, ദവാദ്മി, ബദീഅ എന്നീ സമിതികളുടെ നേതൃത്വത്തിലും ഒലയ, മലസ് എന്നീ സമിതികൾ സംയുക്തമായുമാണ് അനുസ്മരണം സംഘടിപ്പിച്ചത്.
രക്ഷാധികാരി സമിതി സെക്രട്ടറിമാരായ അനിരുദ്ധൻ (സുലൈ), ഹുസൈൻ മണക്കാട് (ന്യൂ സനാഇയ്യ), സുകേഷ് കുമാർ (സനാഇയ്യ അർബഹീൻ), പ്രദീപ് കൊട്ടാരത്തിൽ (അൽഖർജ്), പി.പി. ഷാജു (ഉമ്മുൽ ഹമാം), സന്തോഷ് മതിലകം (മുസാഹ്മിയ), മധു ബാലുശ്ശേരി (ബദീഅ), ജവാദ് പരിയാട്ട് (ഒലയ്യ), ആക്ടിങ് സെക്രട്ടറിമാരായ അലി പട്ടാമ്പി (അസീസിയ), ഷാജി (നസീം), രക്ഷാധികാരി സമിതി അംഗം മുജീബ് (ദവാദ്മി), കേളി റൗദ ഏരിയ പ്രസിഡൻറ് സതീഷ് കുമാർ വളവിൽ എന്നിവർ വിവിധ ഇടങ്ങളിൽ അധ്യക്ഷത വഹിച്ചു.
ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ സുരേഷ് ലാൽ, സുനിൽകുമാർ, രജീഷ് പിണറായി, ഏരിയ സെക്രട്ടറിമാരായ ഹാഷിം കുന്നത്തറ, കിഷോർ ഇ. നിസാം, റഫീഖ് ചാലിയം, നൗഫൽ, ഷിബു തോമസ്, നിസാറുദ്ദീൻ, രാജൻ പള്ളിത്തടം, നസീം ആക്ടിങ് സെക്രട്ടറി നൗഫൽ, ദവാദ്മി യൂനിറ്റ് അംഗം ഗിരീഷ് എന്നിവർ സ്വാഗതം പറഞ്ഞു.
സീബ കൂവോട് (സുലൈ), ബിജി തോമസ് (റൗദ), ഷബി അബ്ദുസ്സലാം (അൽഖർജ്), ലജീഷ് നരിക്കോട് (അസീസിയ), മുസ്തഫ (ബദീഅ), അനീസ് അബൂബക്കർ (മുസാഹ്മിയ), സെൻ ആൻറണി (ബത്ഹ, മർഖബ്, സനാഇയ്യ), സീന സെബിൻ (ഒലയ്യ, മലസ്), അബ്ബാസ് (ന്യൂ സനാഇയ്യ), മൻസൂർ (ഉമ്മുൽ ഹമാം), സുനിൽ (ദവാദ്മി), ഖലീൽ കരീം (നസീം) എന്നിവർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ടി.ആർ. സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.