റിയാദ്: കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിെൻറ 2020-21ലെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ഹ അേപ്പാളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിെൻറ ഉദ്ഘാടനം കേരള പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കും പരസ്പരം കണ്ടുകൊണ്ടുള്ള ഓൺലൈൻ വിദ്യാഭ്യാസം കേരളസർക്കാർ ആരംഭിക്കുകയാണെന്നും അതിനുവേണ്ടുന്ന ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ സാധിക്കാത്ത കുട്ടികളെ സഹായിക്കാൻ വിദ്യാകിരൺ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാകിരൺ പദ്ധതിയെ വിജയിപ്പിക്കാൻ കേളിയുടെ ഭാഗത്തുനിന്നുണ്ടായ സഹായ-സഹകരണം ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി ശിവൻകുട്ടി പരാമർശിച്ചു. കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.
കേളി രക്ഷാധികാരി കമ്മിറ്റി കൺവീനറും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, ഗോപിനാഥ് വേങ്ങര, ഗീവർഗീസ്, ജോസഫ് ഷാജി, കേന്ദ്ര ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ആക്ടിങ് ട്രഷറർ സെബിൻ ഇഖ്ബാൽ, സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, കുടുംബവേദി പ്രസിഡൻറ് പ്രിയാ വിനോദ്, സെക്രട്ടറി സീബാ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ കുട്ടികളെയും ഈ വർഷം മുതൽ ആദരിക്കാനാണ് കേളി തീരുമാനിച്ചിരിക്കുന്നത്. അതിെൻറ ഭാഗമായി 182 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഏഴ് വിദ്യാർഥികൾ റിയാദിലും ബാക്കിയുള്ളവർ നാട്ടിലുമാണ്. പുരസ്കാരം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും പ്രശംസാഫലകവും കേളിയുടെ അഭിനന്ദനപത്രവുമാണ് നൽകുന്നത്. കെ.പി.എം. സാദിഖ്, സതീഷ് കുമാർ, ഗോപിനാഥ് വേങ്ങര, ഗീവർഗീസ്, ടി.ആർ. സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, സുരേഷ് കണ്ണപുരം, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ് എന്നിവരാണ് ഫാത്തിമ സുൽഫിക്കർ, മുഹമ്മദ് സിനാൻ, വിഷ്ണുപ്രിയ ജോമോൾ, യാരാ ജുഹാന എന്നിവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. യാരാ ജുഹാന കാഷ് അവാർഡ് തുക കേരളസർക്കാറെൻറ വിദ്യാകിരൺ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.