റിയാദ്: കേളി കലാസാംസ്കാരിക വേദി സനാഇയ്യ അർബഹീൻ രക്ഷാധികാരി സമിതി അംഗം എം.കെ. സുരേന്ദ്രന് യാത്രയയപ്പ് നൽകി. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സനാഇയ്യ അർബഹീൻ രക്ഷാധികാരി കൺവീനർ സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സുനീർ ബാബു ആമുഖപ്രഭാഷണം നിർവഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡൻറുമാരായ അബ്ദുൽ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ.
എസ്. ജോർജ്, ബി. വിജയൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സഫറുല്ല, അബ്ദുൽ നാസർ, വാസുദേവൻ, അബ്ദുൽ റഷീദ്, ഉവൈദ യൂനിറ്റ് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 29 വർഷമായി റിയാദിലെ അൽ തസ്ലിയാത്ത് വർക്ക്ഷോപ്പിൽ വെൽഡറായി ജോലി ചെയ്യുന്ന സുരേന്ദ്രൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്.
കേളി സംഘടിപ്പിക്കുന്ന പരിപാടികളിൽ ഭക്ഷണം തയാറാക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്ന സുരേന്ദ്രൻ, കേളി മെഗാഷോയുടെ സ്റ്റേജ് ഒരുക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സെക്രട്ടറി സുരേഷ് കണ്ണപുരം, ബദീഅ ഏരിയ സെക്രട്ടറി കിഷോർ, ന്യൂ സനാഇയ്യ ഏരിയ കമ്മിറ്റിക്ക് വേണ്ടി ട്രഷറർ ബൈജു ബാലചന്ദ്രൻ, സനാഇയ്യ അർബൈൻ ഏരിയ സെക്രട്ടറി ജാഫർ ഖാൻ, വെസ്റ്റ് യൂനിറ്റ് സെക്രട്ടറി കെ. വാസുദേവൻ എന്നിവർ പൊന്നാട അണിയിച്ചു.
സനാഇയ്യ അർബഹീൻ രക്ഷാധികാരി സമിതി സെക്രട്ടറി സുകേഷ് കുമാർ ഓർമഫലകവും എസ്. വിജയകുമാർ ഉപഹാരവും കൈമാറി. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ സഫറുല്ലയും ഉവൈദ യൂനിറ്റ് ഓർമഫലകം വിനു സോമനും ഉപഹാരം ഉണ്ണികൃഷ്ണനും ഈസ്റ്റ് യൂനിറ്റിെൻറ ഉപഹാരം ഉമറും ബ്രിഡ്ജ് യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി അബ്ദുൽ നാസറും കൈമാറി. ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.