കേളി ഫുട്​ബാൾ ടൂർണമെൻറ്​ സൗദി അമച്വർ ഫുട്​ബാൾ ലീഗ് സെക്രട്ടറി ജനറൽ ഖാലിദ് അൽ ഹളർ ഉദ്ഘാടനം ചെയ്യുന്നു

കേളി ഫുട്​ബാൾ ടൂർണമെന്റിന് തുടക്കം

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 10ാമത് ഫുട്​ബാൾ ടൂർണമെന്റിന് തുടക്കം. റിയാദിലെ സുലൈ അൽമുത്തവ പാർക്ക് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെൻറ്​ സൗദി കായിക മന്ത്രാലയത്തിന് കീഴിലെ അമച്വർ ഫുട്​ബാൾ ലീഗ് സെക്രട്ടറി ജനറൽ ഖാലിദ് അൽഹളർ ഉദ്ഘാടനം ചെയ്തു. കുട്ടികളും ടീമുകളും വളൻറിയർമാരും അണിനിരന്ന മാർച്ച്​ പാസ്​റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി സല്യൂട്ട് സ്വീകരിച്ചു.

സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗീവർഗീസ് ഇടിച്ചാണ്ടി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ്​ സെബിൻ ഇഖ്ബാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ഒ.ഐ.സി.സി സെക്രട്ടറി അബ്​ദുല്ല വല്ലാഞ്ചിറ, ന്യൂ ഏജ്​ ഇന്ത്യ സെക്രട്ടറി വിനോദ്, റഫറി അലി അൽഖഹ്താനി, കുദു റീജനൽ ഡയറക്ടർ ഇമാദ് സലിം മുഹമ്മദ്, റീജനൽ മാനേജർ റോഹൻ ടെല്ലീസ്, ഏരിയ മാനേജർ പവിത്രൻ, വെസ്​റ്റേൺ യൂനിയൻ ഡിയസ്പോറ മാനേജർ റോഡൽ ഡൽ മുൻഡോ, ഇവൻറ്​ ഓർഗനൈസർ ലിയാഖത് അലി, ഫ്രൻഡി സെഗ്​മെന്റ് മാനേജർ ലുഖ്മാൻ സൈദ്, ടി.വി.എസ്. സലാം, പ്രസാദ് വഞ്ചിപ്പുര, ലത്തീഫ് കൂളിമാട്, ബഷീർ ബഷി, ഫർഹാൻ, നാസർ മൂച്ചിക്കൽ എന്നിവർ സംസാരിച്ചു. കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതവും സംഘാടക സമിതി ട്രഷറർ കാഹിം ചേളാരി നന്ദിയും പറഞ്ഞു.

ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ് എയിലെ തുല്യശക്തികളായ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്​.സിയും റോമ കാസ് ലെ ബ്ലാസ്​റ്റേഴ്‌സ് എഫ്​.സി വാഴക്കാടും മത്സരിച്ചു. കളിയുടെ ഒമ്പതാം മിനിറ്റിലും 18ാം മിനിറ്റിലും 20ാം നമ്പർ താരം സഫറുദ്ദീൻ നേടിയ രണ്ടു ഗോളുകൾക്ക് റോമ കാസ് ലെ ബ്ലാസ്​റ്റേഴ്‌സ് എഫ്​.സി വാഴക്കാട് ആദ്യ പകുതിയിൽ മുന്നിലെത്തി. രണ്ടാം പകുതിയുടെ അധികസമയത്ത് 10ാം നമ്പർ താരം ഫാസിൽ യൂത്ത് ഇന്ത്യ എഫ്​.സിക്ക് ഒരു ഗോൾ മടക്കി.

ആദ്യ പകുതിയിൽ യൂത്ത് ഇന്ത്യക്ക് അനുകൂലമായി ഒരു പെനാൽട്ടി ലഭിച്ചെങ്കിലും അവസരം മുതലെടുക്കാൻ ടീമിനായില്ല. മത്സരം 2-1ന് ബ്ലാസ്​റ്റേഴ്‌സ് എഫ്​.സി വാഴക്കാട് സ്വന്തമാക്കി മൂന്ന് പോയൻറുമായി ഗ്രൂപ്പിലെ ആദ്യ ചാമ്പ്യന്മാരായി. സൗദി റഫറി പാനലിലെ അലി അൽ ഖഹ്​താനി നയിച്ച റഫറി പാനൽ കളി നിയന്ത്രിച്ചു. ഇരു ടീമുകളും ഓരോ ചുവപ്പു കാർഡുകൾ വഴങ്ങി. ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ദീൻ പന്നിക്കോടി​ന്റെ നേതൃത്വത്തിലുള്ള ടീം ടെക്‌നിക്കൽ വശങ്ങൾ കൈകാര്യം ചെയ്തു.

സഫാമക്ക മെഡിക്കൽ ടീം വൈദ്യസഹായം ഒരുക്കി. ടൂർണമെൻറിലെ രണ്ടാമത്തെ ആഴ്ച രണ്ടു ഗ്രൂപ്പുകളിൽ നിന്നുമായി രണ്ടു മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ഗ്രൂപ് എയിൽനിന്ന് സുലൈ എഫ്​.സി റെയിൻബോ എഫ്​.സിയെയും രണ്ടാം മത്സരത്തിൽ ഗ്രൂപ് ബിയിൽനിന്ന് ഇസ്സാ ഗ്രൂപ് അസീസിയ സോക്കർ, ബെഞ്ച്മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്​.സിയുമായി ഏറ്റുമുട്ടും.

Tags:    
News Summary - Keli football tournament has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.