എറണാകുളം ജില്ലയിൽ കേളി ‘കിയ’ പുരസ്കാരത്തിനർഹരായ വിദ്യാർഥികൾ സംഘാടകരോടൊപ്പം
റിയാദ്: കേളി കലാസാംസ്കാരികവേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2022-23ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം (കിയ) എറണാകുളം ജില്ലതല വിതരണം പൂർത്തിയായി. സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ല കോഓഡിനേറ്റർ ഷെമീർ ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ എ.എം. യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു.
കേളി സൈബർ വിഭാഗം മുൻ കൺവീനർ മഹേഷ് കോടിയത്ത് പുരസ്കാര ജേതാക്കളുടെ വിവരങ്ങൾ വിശദീകരിച്ചു. ജില്ലയിൽനിന്ന് ഏഴു വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ചടങ്ങിൽ പ്രവാസി സംഘം കളമശ്ശേരി മണ്ഡലം പ്രസിഡൻറ് അശോകൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അമൽ ജോസ്, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. കേളി അംഗം ടി.ബി. നൗഷാദ് നന്ദി പറഞ്ഞു.
10ാം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് കേളി എജുക്കേഷനൽ ഇൻസ്പിരേഷൻ അവാർഡ് (കിയ). ഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.