റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി മേഖല കമ്മിറ്റികൾ രൂപവത്കരിക്കുന്നു. 2001ൽ ആറു യൂനിറ്റുകളും കേന്ദ്രകമ്മിറ്റിയുമായി പ്രവർത്തനം ആരംഭിച്ച സംഘടന 2003ൽ ഏരിയ കമ്മിറ്റികൾക്ക് രൂപംനൽകി. പിന്നീട് മൂന്നു ഘടകങ്ങളിലായി പ്രവർത്തനം വിപുലീകരിച്ചു. പുതിയ മേഖല കമ്മിറ്റികൾ നിലവിൽവരുന്നതോടെ നാലു ഘടകങ്ങളായിട്ടായിരിക്കും തുടർന്നുള്ള പ്രവർത്തനങ്ങൾ.
മലസ് ഏരിയക്കു കീഴിലായി ഒലയ മേഖലയിലാണ് ആദ്യ കമ്മിറ്റി രൂപവത്കരിച്ചത്. ഏരിയക്കു കീഴിലെ ഒലയ, തഹ്ലിയ, സുലൈമാനിയ യൂനിറ്റുകളാണ് ഈ മേഖല കമ്മിറ്റിക്കു കീഴൽ പ്രവർത്തിക്കുക. കമ്മിറ്റി രൂപവത്കരണ യോഗം കേന്ദ്ര രക്ഷാധികാരി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സുലൈമാനിയ യൂനിറ്റ് പ്രസിഡൻറ് റഷീദ് അധ്യക്ഷത വഹിച്ചു.
ഏരിയ സെൻറർ അംഗവും സുലൈമാനിയ യൂനിറ്റ് സെക്രട്ടറിയുമായ കരീം പൈങ്ങോട്ടൂർ സ്വാഗതം പറഞ്ഞു. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മലസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി പാനൽ അവതരണം നിർവഹിച്ചു.
18 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. നിയാസ് ഷാജഹാൻ (പ്രസി), ഷമീം മേലേതിൽ (സെക്ര), ഗിരീഷ് കുമാർ (ട്രഷ), റഷീദ്, സുരേഷ് പള്ളിയാലിൽ (വൈ. പ്രസി), മുരളി കൃഷ്ണൻ, പി. അമർ (ജോ. സെക്ര), ബിജിൻ (ജോ. ട്രഷ), കരീം പൈങ്ങോട്ടൂർ, ലബീബ്, സുലൈമാൻ, പ്രശാന്ത്, ഇർഷാദ് കൊട്ടുകാട്, ഷുഹൈബ് മല്ലിയിൽ, സമീർ മൂസ, അനീഷ്, സാജിത് പാമ്പാടി, ഷാനവാസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു. ഒലയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചു.
കേന്ദ്ര മുഖ്യരക്ഷാധികാരി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, മലസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, കേന്ദ്ര പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കാഹിം ചേളാരി, കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഒലയ രക്ഷാധികാരി കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, ഏരിയ കമ്മിറ്റി അംഗം സമീർ എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റി സെക്രട്ടറി ഷമീം മേലേതിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.