റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2023 - 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന (പ്രതീക്ഷ) പുരസ്കാര വിതരണം പൂർത്തിയായി. ഈ അധ്യയന വർഷത്തിലെ അവസാന പരിപാടി കണ്ണൂര്‍ ജില്ലയിലാണ് നടന്നത്. കണ്ണൂര്‍ എൻ.ജി.ഒ ആസ്ഥാനത്തെ ടി.കെ. ബാലന് സ്മാരക ഹാളില്‍ നടന്ന ചടങ്ങിൽ പ്രശംസാഫലകവും കാഷ് അവാര്‍ഡും കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ വിതരണം ചെയ്തു.
കേളി മുന്‍ രക്ഷാധികാരി കമ്മിറ്റിയംഗം സുധാകരന് കല്യാശ്ശേരി ആമുഖ പ്രസംഗം നടത്തി. മുൻ രക്ഷാധികാരി കമ്മിറ്റി അംഗം സജീവന് ചൊവ്വ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം സുകുമാരന്‍, പ്രവാസി സംഘം കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം പ്രഭാകരന് മാസ്റ്റര്‍, കേളി മുന്‍ രക്ഷാധികാരി കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 22 കുട്ടികളാണ് പുരസ്കാരത്തിന് അര്‍ഹരായത്.
റിയാദിലെ സ്കൂളിൽനിന്നുള്ള 14 കുട്ടികളും കേരളത്തിലെ ഇടുക്കി, കാസർകോട് ജില്ലയിൽ നിന്നൊഴികെ 12 ജില്ലകളിൽനിന്ന് 226 കുട്ടികളടക്കം 240 കുട്ടികളാണ് ഈ വർഷം പുരസ്കാരത്തിന് അർഹരായത്. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും മുന്‍ കേന്ദ്രകമ്മിറ്റി അംഗം ശ്രീകാന്ത് ചെനോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.