റിയാദിൽ കേളി കലാസാംസ്കാരിക വേദി ‘വസന്തം 2023’പരിപാടിയിൽ ടി.ആർ.സുബ്രഹ്മണ്യൻ സംസാരിക്കുന്നു

കേളി ‘വസന്തം 2023’ ഒന്നാംഘട്ടം അരങ്ങേറി

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘വസന്തം 2023’ന്റെ ആദ്യഘട്ടം വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ആർ.വി.സി.സി (റിയാദ് വില്ലാസ്) മുഖ്യ പ്രായോജകരും, ഡിസ്പ്ലേ ഐഡിയ, കോഴിക്കോടൻസ്, അറബ്കോ ലോജിസ്റ്റിക് എന്നിവർ സഹപ്രായോജകരുമായ ‘വസന്തം 2023’, റിയാദ് എക്സിറ്റ് 18ലെ അൽ വലീദ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.

ഉദ്ഘാടന സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ടി.ആർ.സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു. സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. സുരേന്ദ്രൻ കൂട്ടായ്, സീബ കൂവോട്, സെബിൻ ഇഖ്ബാൽ, സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.

പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, ചന്ദ്രൻ തെരുവത്ത്, പ്രിയ വിനോദ്, ശ്രീഷാ സുകേഷ്‌ എന്നിവർ സന്നിഹിതരായി. സെക്രട്ടറി സുരേഷ്‌ കണ്ണപുരം സ്വാഗതവും ഷാജി റസാഖ് നന്ദിയും പറഞ്ഞു.

13 വിപ്ലവ ഗാനങ്ങൾ, നാടൻ പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം, ഇസ്മയിൽ കൊടിഞ്ഞിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സൂഫി നൃത്തം, അനാമിക രാജ് അവതരിപ്പിച്ച കഥക് നൃത്തം തുടങ്ങിയ പരിപാടികൾക്ക് പുറമേ 14 ജില്ലയിലെ കലാരൂപങ്ങൾ കോർത്തിണക്കി കേരളീയം പരിപാടി ഒരുക്കി. വസന്തം 2023ന്റെ രണ്ടാം ഘട്ടത്തിൽ അറേബ്യൻ വടംവലി ഉൾപ്പടെ വിവിധ കായിക പരിപാടികൾ വരും ദിവസങ്ങളിൽ അരങ്ങേറുമെന്ന് സംഘാടകസമിതി അറിയിച്ചു.

Tags:    
News Summary - Keli 'Vasantham 2023' phase 1 has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.