കേ​ളി 21-ാം വാ​ർ​ഷി​കാ​ഘോ​ങ്ങ​ളി​ലെ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ദ​മ്മാം ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേരളീയ കലകളുടെ സംഗമമായി കേളിയുടെ 21-ാം വാർഷികാഘോഷം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 21-ാം വാ​ർ​ഷി​കം അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ ബ​ഗ്ല​ഫി​ലെ കി​ങ്ഡം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് 'ഫ്യൂ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ-​കേ​ളി​ദി​നം 2022' അ​ര​ങ്ങേ​റി​യ​ത്. രാ​വേ​റെ നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ന് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. കേ​ളി​യി​ലെ​യും കു​ടും​ബ​വേ​ദി​യി​ലെ​യും അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച നി​റ​പ്പ​കി​ട്ടാ​ർ​ന്ന 80ഓ​ളം ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. പ്ര​വാ​സ​ത്തി​ലെ തി​ര​ക്കി​നി​ട​യി​ലും ത​ങ്ങ​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ കേ​ളി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. ക​ല​ക​ളു​ടെ ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളോ പ​ഠ​ന​ങ്ങ​ളോ ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ ജീ​വി​ത​പ്രാ​ര​ബ്ദം പ്ര​വാ​സ​ത്തി​ലേ​ക്ക് മാ​റ്റി ന​ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളെ പൊ​തു​വേ​ദി​യി​ൽ എ​ത്തി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ ഒ​ര​വ​സ​രം ല​ഭി​ക്കു​ക​യെ​ന്ന​ത് സ്വ​പ്ന​തു​ല്യ​മെ​ന്ന്​ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗാ​നം, നൃ​ത്തം, നാ​ട​കം, ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ, ക​വി​ത, വ​ടി​പ്പ​യ​റ്റ്, ഒ​പ്പ​ന, സം​ഘ​നൃ​ത്തം, നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി കാ​ണി​ക​ളു​ടെ മ​നം​കു​ളി​ർ​ക്കു​ന്ന ഒ​ട്ട​ന​വ​ധി പ​രി​പ​ടി​ക​ൾ അ​ര​ങ്ങേ​റി. കേ​ളി​യു​ടെ 21 വ​ർ​ഷ​ത്തെ ച​രി​ത്രം വി​ളം​ബ​രം​ചെ​യ്യു​ന്ന ക​വാ​ട​ത്തി​ൽ ഒ​രു​ക്കി​യ ചി​ത്ര പ്ര​ദ​ർ​ശ​നം പു​തി​യ അ​നു​ഭ​വ​മാ​യി. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ദ​മ്മാം ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി​സ​മി​തി അം​ഗം ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി പ്ര​സി​ഡ​ന്‍റ്​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഒ.​ഐ.​സി.​സി സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സു​ലൈ​മാ​ൻ ഊ​ര​കം, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഷ​മീ​ർ ബാ​ബു, ഫ്യൂ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ റി​യാ​സ് അ​ലി, സി​റ്റി ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ നി​ബി​ൻ, കോം​പ്ലാ​ൻ പൈ​പ്പ്​ സെ​യി​ൽ​സ് മാ​നേ​ജ​ർ സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്‌, അ​സാ​ഫ് എം.​ഡി. അ​ബ്​​ദു​ല്ല അ​ൽ അ​സാ​രി, പ്ര​സാ​ദ് വ​ഞ്ചി​പു​ര, എം.​കെ ഫു​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബാ​ബു, നി​റ​പ​റ എം.​ഡി. അ​ൻ​വ​ർ (ബാ​ബു), ലൂ​ഹ ഗ്രൂ​പ് എം.​ഡി. ബ​ഷീ​ർ മു​സ്​​ലി​യാ​ര​ക​ത്ത്, ട​ർ​ഫി​ൻ ബ​ഷീ​ർ, ജെ​സ്കോ പൈ​പ്പ് മാ​നേ​ജ​ർ ബാ​ബു വ​ഞ്ചി​പു​ര, അ​റ​ബ്‌​കോ എം.​ഡി. രാ​മ​ച​ന്ദ്ര​ൻ, കേ​ളി ര​ക്ഷാ​ധി​കാ​രി​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സ​തീ​ഷ് കു​മാ​ർ, കേ​ളി ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ആ​ക്ടി​ങ് ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ഖ്ബാ​ൽ, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ്​ പ്രി​യ വി​നോ​ദ്‌, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സ​ജി​ന സി​ജി​ൻ, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ന്‍റ​ർ കേ​ളി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്‌​സി​നു​മു​ള്ള ട്രോ​ഫി​ക​ളും സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

സു​കേ​ഷ്കു​മാ​ർ, സി​ജി​ൻ കൂ​വ​ള്ളൂ​ർ, സ​ജി​ത്ത് മ​ല​സ്, സു​നി​ൽ സു​കു​മാ​ര​ൻ, പ്ര​ദീ​പ് രാ​ജ്, റ​ഫീ​ഖ് ചാ​ലി​യം, ബാ​ല​കൃ​ഷ്ണ​ൻ, വ​ള​ന്‍റി​യ​ർ കാ​പ്റ്റ​ൻ ഹു​സൈ​ൻ മ​ണ​ക്ക​ട​വ്, ന​സീ​ർ മു​ള്ളൂ​ർ​ക​ര, റി​യാ​സ് പ​ള്ളാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും കേ​ളി 21-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റി​യാ​ദ് വോ​ക് ആ​ൻ​ഡ്​ റോ​ക്ക​സ് ടീം ​ഒ​രു​ക്കി​യ ഗാ​ന​മേ​ള ആ​ഘോ​ഷ സ​മാ​പ​ന​ത്തി​ന് കൊ​ഴു​പ്പേ​കി. കേ​ളി ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli's 21st Anniversary Celebration as a Gathering of Kerala Arts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.