റിയാദ്: കേളി കലാസാംസ്കാരികവേദി റിയാദ് മലസ് ഏരിയ കമ്മിറ്റി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഏരിയകമ്മിറ്റിക്കു കീഴിലുള്ള ഒമ്പത് യൂനിറ്റുകളിലെ അംഗങ്ങൾ, കുടുംബങ്ങൾ, സാമൂഹിക സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. അൽയാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഷൗക്കത്ത് പർവേസ്, മാനേജ്മന്റ് പ്രതിനിധികളായ മുഹമ്മദ് ഇസ്റാർ, മുഹമ്മദ് അൽതാഫ്, ശൈഖ് അഹമ്മദ്, ഷിഹാബ്, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മൈമൂന അബ്ബാസ്, ലുലു മാനേജർ ആസിഫ്, സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, ഫോക്കസ് ലൈൻ പ്രതിനിധി നിസാമുദ്ദീൻ, അൽ കബീർ പ്രതിനിധി അബ്ദുൽ ഹസീബ്, മിഡിലീസ്റ്റ് കറിപൗഡർ പ്രതിനിധി സലീൽ റഹിം തുടങ്ങിയവർ പങ്കെടുത്തു.
റിയാസ് പള്ളത്ത്, വി.പി. ഉമർ, അഷറഫ് എന്നിവർ രക്ഷാധികാരികളായും വി.എം. സുജിത്ത് ചെയർമാനായും നൗഫൽ ഉള്ളാട്ടുചാലി കൺവീനറും നിസാമുദ്ദീൻ സാമ്പത്തിക കൺവീനറുമായും രൂപവത്കരിച്ച സംഘടകസമിതിയാണ് മുന്നൊരുക്കം നടത്തിയത്.
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ, ട്രഷറർ സെബിൻ ഇക്ബാൽ, കേന്ദ്രകമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, മലസ് ഏരിയ സെക്രട്ടറി സുനിൽ, ഏരിയ ആക്ടിങ് പ്രസിഡന്റ് മുകുന്ദൻ, ട്രഷറർ കെ.പി. സജിത്ത് എന്നിവർ നേതൃത്വം നൽകി. സംഘടകസമിതിയുടെ ഉപഹാരം അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലിന് കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം ഫിറോഷ് തയ്യിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.