റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 23ാം വാർഷികാഘോഷ നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു. കേളിദിനം ഇത്തവണ ജനുവരി 26 നാണ് അരങ്ങേറുന്നത്. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
സുരേന്ദ്രൻ കൂട്ടായ് (ചെയ.), സീബ കൂവോട് (വൈ. ചെയ.), റഫീഖ് പാലത്ത് (വൈ. ചെയ.), മധു ബാലുശ്ശേരി (കൺ), പ്രിയ വിനോദ്, അനിരുദ്ധൻ കീച്ചേരി (ജോ. കൺ), സെൻ ആൻറണി (ട്രഷ), സിംനേഷ് (ജോ. ട്രഷ), ഷാജി റസാഖ് (പ്രോഗ്രാം കൺ), സതീഷ് കുമാർ വളവിൽ (പബ്ലിസിറ്റി കൺ), കെ.കെ. ഷാജി (ഗതാഗത കൺ), റിയാസ് പള്ളത്ത് (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), രജീഷ് പിണറായി (ഓഡിറ്റോറിയം), സൂരജ് (ഭക്ഷണ കമ്മിറ്റി കൺ), നൗഫൽ മുതിരമണ്ണ (സ്റ്റേഷനറി), മണികണ്ഠൻ (ലൈറ്റ് ആൻഡ് സൗണ്ട്), ഹുസൈൻ മണക്കാട് (വളൻറിയർ ക്യാപ്റ്റൻ) എന്നിവരുൾപ്പെട്ട 251 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. ജോയൻറ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.