റിയാദ്: കണ്ണൂർ പ്രവാസി കൂട്ടായ്മയായ ‘കിയോസ്’ 14ാം വാർഷികം ആഘോഷിച്ചു. റിയാദ് എക്സിറ്റ് 18ലെ ഇസ്തിറാഹയിൽ ‘കണ്ണൂർ ഉത്സവം 2024’ എന്ന പേരിൽ നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസായ കുട്ടികളെ ആദരിച്ചു. സംസ്കാരിക സമ്മേളനം സ്ഥാപക കൺവീനർ അബൂട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ. സൂരജ് അധ്യക്ഷത വഹിച്ചു. എൻജി. ഹുസൈൻ അലി, പി.വി. അബ്ദുറഹ്മാൻ, കെ.പി. അബ്ദുൽ മജീദ്, ശാക്കിർ കൂടാളി, ഹാഷിം നീർവേലി, വി.കെ. മുഹമ്മദ്, യു.പി. മുസ്തഫ, വിഗേഷ്, ലിയാഖത്ത് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പൂക്കോയ തങ്ങൾ സ്വാഗതവും കൺവീനർ സൈഫു നന്ദിയും പറഞ്ഞു. 15ാമത് വാർഷിക പ്രഖ്യാപനം മായാജാല പ്രകടനത്തിലൂടെ നടത്തി നാസർ ഗുരുക്കൾ കാണികളെ വിസ്മയിപ്പിച്ചു. ഇന്ത്യൻ സ്കൂൾ അധ്യാപകൻ സലീം അവതാരകനായി. റസാഖ് മണക്കായി, നവാസ് കണ്ണൂർ, സനൂപ് കുമാർ, അനിൽ ചിറക്കൽ, യൂനുസ് പൊന്നിയം, പുഷ്പദാസ് ധർമടം, രാഹുൽ, വരുൺ, ഇസ്മാഈൽ കണ്ണൂർ, ഷഫീഖ് കണ്ണൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. അൻവർ, പ്രഭാകരൻ എന്നിവർ ആദരഫലകങ്ങൾ ഒരുക്കി. കിയോസ് മ്യൂസിക് ഗ്രൂപ് ഗാനമേളയും ഫ്യൂഷൻ സംഗീതവും കൈരളി ഡാൻസ് ഗ്രൂപ് അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. കായിക പരിപാടിക്ക് മുക്താർ നേതൃത്വം നൽകി. അന്നദാനത്തോടെ പരിപാടിക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.