ദമ്മാം: കേരള എൻജിനീയേഴ്സ് ഫോറം ദമ്മാം ചാപ്റ്ററിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം സെൻട്രൽ ആശുപത്രിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ‘രക്തദാനം മഹാദാനം’ ശീർഷകത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.
റമദാൻ മാസത്തിൽ ബ്ലഡ് ബാങ്കിൽ രക്തലഭ്യതയിൽ കുറവ് വരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ക്യാമ്പ് നടത്തിയത് പ്രശംസനീയമാണെന്ന് ദമ്മാം സെൻട്രൽ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജർ അറിയിച്ചു. ക്യാമ്പിൽ രക്തം ദാനം ചെയ്തവർക്ക് പ്രശംസാപത്രം വിതരണം ചെയ്തു. അംഗങ്ങളിൽ ചിലർ കുടുംബത്തോടൊപ്പം ക്യാമ്പിൽ പങ്കെടുത്തു. കേരള എൻജിനീയേഴ്സ് ഫോറം ഭാരവാഹികളായ അഫ്താബ് റഹ്മാൻ വാഴക്കാട്, അബ്ദുല്ല തൊടിക, അബ്ദുൽ ഗഫൂർ ചെറുവാടി, അജ്മൽ റോഷൻ, സമീൽ ഹാരിസ്, റിയാസ് ബഷീർ, സംജീത റൗഫ്, റഷീദ് മാന്തോണി, അൻസാർ പെരിഞ്ചേരി, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.