റിയാദ്: കവർച്ചക്കാരുടെ അക്രമത്തിൽ റിയാദിൽ ഒരു മാസത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് രണ്ട് മലയാളികൾക്ക്. ശിഫ സനാഇയയിൽ ശനിയാഴ്ച കൊടുവള്ളി സ്വദേശി കെ.കെ അബ്ദുൽ ഗഫൂർ കുേത്തറ്റ് മരിച്ചത് സമീപ പ്രദേശമായ അസീസിയയിൽ പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് കൊല്ലപ്പെട്ട് ഒരു മാസം തികയും മുമ്പാണ്. ഒരേ സംഭവങ്ങൾ ആവർത്തിക്കുന്നത് നഗരത്തിലെ മലയാളി സമൂഹത്തെ ആകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ റിയാദിലെ ശിഫ സനാഇയയിൽ പ്ലാസ്റ്റിക് കമ്പനി ചുമതലക്കാരനായ അബ്ദുൽ ഗഫൂർ ഫാക്ടറിയിലേക്കാവശ്യമായ കെമിക്കൽ വാങ്ങാൻ അടുത്തൊരു കടയിലെത്തിയപ്പോഴാണ് മൂന്നംഗ കവർച്ച സംഘത്തിെൻറ അക്രമത്തിനിരയായതും ജീവൻ നഷ്ടമായതും.
ജൂലൈ 21നാണ് ബഖാല ജീവനക്കാരനായ സിദ്ദീഖ് അതേ കടയിൽ വെച്ചുതന്നെ കവർച്ചക്കാരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. അസീസിയ എക്സിറ്റ് 22ലുള്ള കടയിൽ രാവിലെ ഒമ്പതോടെ എത്തിയ രണ്ട് കവർച്ചക്കാരാണ് മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചത്. കവർച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു. മുറിവേറ്റ് രക്തംവാർന്ന് അരമണിക്കൂറോളം കിടന്ന ശേഷം പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അൽഇൗമാൻ ആശുപത്രിയിൽ അന്ന് വൈകീേട്ടാടെ മരിച്ചു. അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെന്ന് കരുതിയ അസീസിയ പൊലീസ് രണ്ട് യമനികളെ പിടികൂടിയിരുന്നു. ഗഫൂറിെൻറ കൊലപാതകികളെ കണ്ടെത്താൻ ശിഫ പൊലീസ് ഉൗർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമൂഹിക പ്രവർത്തകനായ സജി കായംകുളത്തിന് രണ്ടാഴ്ച മുമ്പ് കവർച്ചക്കാരുടെ കുത്തേറ്റിരുന്നു. വൈകീട്ട് എക്സിറ്റ് 15ൽ തെൻറ കാറിലിരിക്കുേമ്പാഴാണ് രണ്ട് കവർച്ചക്കാർ വളഞ്ഞത്. അവരെ ചെറുത്തുനിൽക്കുന്നതിനിടയിലാണ് ഒരാൾ കത്തിവീശിയത്. അത് തടയുന്നതിനിടയിലാണ് ഇടത് കൈത്തണ്ടയിൽ കുത്തേറ്റത്. ശിഫ സനാഇയ മേഖലയിലാണ് അടുത്ത ദിവസങ്ങളിലായി കവർച്ച സംഘങ്ങളുടെ വിളയാട്ടം വ്യാപകമായിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നിത്യവും അതിക്രമങ്ങൾ അരങ്ങേറുന്നു. മലയാളികളടക്കമുള്ള വിദേശ തൊഴിലാളികൾ വ്യാപകമായി അക്രമിക്കപ്പെടുകയാണ്. പണം ആവശ്യപ്പെെട്ടത്തുന്ന സംഘം അക്രമം അഴിച്ചുവിടുകയാണ്.
കൊല്ലം ശാസ്താംകോട്ട സ്വദേശി ശിഹാബ് രാവിലെ ആറിന് നടക്കാനിറങ്ങിയപ്പോഴാണ് മൂന്നുപേരുടെ ൈകയ്യിൽ അകപ്പെട്ടത്. സ്കൂട്ടറിലെത്തിയ സംഘം പണം ആവശ്യപ്പെട്ട ശേഷം കൈയ്യിൽ കിട്ടിയതെല്ലാം കൊണ്ട് അക്രമിക്കുകയായിരുന്നു. 10 ദിവസം മുമ്പായിരുന്നു സംഭവം. ചെറുത്തുനിൽക്കുന്നതിനിടയിൽ നിലത്തുവീണ് ഇടതുകൈയിലെ അസ്ഥി പൊട്ടി. പ്ലാസ്റ്ററിട്ട് കഴിയുകയാണ്. കാലിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു യു.പി സ്വദേശിയുടെ കൈകളിൽ നിന്ന് തങ്ങൾ രക്ഷപ്പെടുത്തിയതായും ശിഹാബ് പറഞ്ഞു.
ഈ വിഷയത്തിൽ എന്ത് ചെയ്യാം എന്ന് ആലോചിക്കാൻ ശിഫ വെൽഫെയർ അസോസിയേഷെൻറ നേതൃത്വത്തിൽ യോഗം ചേരുമെന്നും അധികൃതരെ സമീപിക്കുമെന്നും വൈസ് ചെയർമാൻ അലി ആലുവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.