ദമ്മാം: റെഡി മിക്സ് കമ്പനിയിലെ സിമൻറ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. സൈഹാത്തിലെ സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കൊല്ലം മുഖത്തല സ്വദേശി ചെറുകര ഷാജി ഭവനിലെ ഷാജി ജോണാണ് (45) മരിച്ചത്.
സൈഹാത്ത് - ജുബൈൽ റോഡിന് സമീപമാണ് കമ്പനി. ഫാക്ടറി ജീവനക്കാരനായ ഷാജി മിക്സറിലെ ബ്ലേഡ് വെൽഡ് ചെയ്യാനായി മിക്സറിലിറങ്ങിയതായിരുന്നു. അത് നന്നാക്കിയ ശേഷം പുറത്തിറങ്ങിയ ജോൺ അവിടെ മറന്നുവെച്ച പണിയുപകരണങ്ങൾ തിരിച്ചെടുക്കാൻ വീണ്ടും മിക്സറിനുള്ളിൽ കയറി. ഇതറിയാതെ പുതിയ ഷിഫ്റ്റിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരൻ മിക്സറിെൻറ സ്വിച്ച് ഒാൺ ചെയ്തതാണ് അപകടത്തിന് കാരണം.
ഉടൻ തന്നെ സ്വിച്ച് ഒാഫ് ചെയ്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബിൻസി ഷാജി, മകൾ: നേഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.