സൽമാൻ രാജാവിന്റെ അതിഥികളായി​ വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകരെത്തും

ജിദ്ദ: ഖാദിമുൽ ഹറമൈൻ ഹജ്ജ്​ ഉംറ പദ്ധതിക്ക്​ കീഴിൽ ഈ വർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി. സൽമാൻ രാജാവിന്റെ അതിഥികളായാണ്​ ഇവരെത്തുന്നത്​. മതകാര്യ വകുപ്പാണ്​ പദ്ധതി നടപ്പാക്കുന്നത്​. ലോകത്തിന്റെ നാനാഭാഗത്ത്​ നിന്നുള്ള തീർഥാടകർക്ക്​ ആതിഥ്യമരുളാൻ അനുമതി നൽകിയതിന്​ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുല്ലതീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ നന്ദി അറിയിച്ചു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിക പ്രവർത്തന മേഖലകളിലെ ആളുകളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനുമുള്ള ഭരണാധികാരികളുടെ മഹത്തായ ശ്രദ്ധയെ സ്ഥിരീകരിക്കുന്നതാണിതെന്നും മതകാര്യവകുപ്പ്​ മന്ത്രി പറഞ്ഞു.

ഉംറ നിർവഹിക്കുന്നതിനും മദീന മസ്​ജിദുന്നബവി സന്ദർശിക്കുന്നതിനും മുസ്​ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുകൾ, യൂനിവേഴ്‌സിറ്റി, ഇൻസ്​റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്കാണ്​ ഖാദിമുൽ ഹജ്ജ്​ ഉംറ ​പദ്ധതിക്ക്​ കീഴിൽ ആതിഥ്യമരുളുകയെന്നും മതകാര്യ വകുപ്പ്​ മ​ന്ത്രി പറഞ്ഞു.

Tags:    
News Summary - King Salman to host 1,000 Umrah pilgrims from around the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.