സൽമാൻ രാജാവിന്റെ അതിഥികളായി വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകരെത്തും
text_fieldsജിദ്ദ: ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ ഈ വർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി. സൽമാൻ രാജാവിന്റെ അതിഥികളായാണ് ഇവരെത്തുന്നത്. മതകാര്യ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള തീർഥാടകർക്ക് ആതിഥ്യമരുളാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി അറിയിച്ചു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിക പ്രവർത്തന മേഖലകളിലെ ആളുകളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനുമുള്ള ഭരണാധികാരികളുടെ മഹത്തായ ശ്രദ്ധയെ സ്ഥിരീകരിക്കുന്നതാണിതെന്നും മതകാര്യവകുപ്പ് മന്ത്രി പറഞ്ഞു.
ഉംറ നിർവഹിക്കുന്നതിനും മദീന മസ്ജിദുന്നബവി സന്ദർശിക്കുന്നതിനും മുസ്ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുകൾ, യൂനിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ ആതിഥ്യമരുളുകയെന്നും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.